വടകരയിൽ ഷോറൂമിൽ മൂന്ന് വയസ്സുകാരൻ ഡ്രസ്സിംഗ് റൂമിൽ കുടുങ്ങി; രക്ഷകരായെത്തി അഗ്നിരക്ഷാസേന – വീഡിയോ

news image
Oct 20, 2025, 5:01 am GMT+0000 payyolionline.in

വടകര : വടകര സ്പെൻഷേ  ഷോറൂമിൻ്റെ ഡ്രസ്സിംഗ് റൂമിൽ 3 വയസ്സുള്ള കുട്ടി അകപ്പെട്ടു. ഇന്നലെ രാത്രി 9.00 മണിയോടെയാണ് സംഭവം. മാതാപിതാക്കളോടൊപ്പം ഷോറൂമിൽ എത്തിയ മംഗലാട് സ്വദേശിയായ 3 വയസ്സുകാര നാണ് അബദ്ധത്തിൽ ഡ്രസ്സിംഗ് റൂമിൽ അകപ്പെട്ടത്. സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ ആർ ദീപക് ൻറെ നേതൃത്വത്തിൽ എത്തിയ വടകര ഫയർ ഫോഴ്സ്ഡോർബ്രേക്കിങ് സംവിധാനം ഉപയോഗിച്ച് വാതിൽ തകർത്ത് കുട്ടിയെ രക്ഷപ്പെടുത്തി. ഫയർ & റെസ്ക്യൂ ഓഫീസർ ( ഡ്രൈവർ) കെ സന്തോഷ്, ഫയർ & റെസ്ക്യൂ ഓഫീസർ എം എം റിജീഷ് കുമാർ, സി കെ അർജ്ജുൻ, പി എം ഷഹീർ, പി എം ബബീഷ് ഹോം ഗാർഡ് ആർ. രതീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe