വധശിക്ഷ നൽകണമെന്ന എൻഐഎയുടെ ഹർജി; മാലികിന് ദില്ലി ഹൈക്കോടതിയുടെ നോട്ടീസ്

news image
May 29, 2023, 9:55 am GMT+0000 payyolionline.in

ദില്ലി: വിഘടനവാദി നേതാവ് യാസിൻ മാലികിന് വധശിക്ഷ നൽകണമെന്ന എൻഐഎയുടെ ഹർജിയിൽ യാസിൻ മാലികിന് നോട്ടീസ്. ദില്ലി ഹൈക്കോടതിയാണ് നോട്ടീസ് അയച്ചത്. അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്ന് എൻഐഎ ഹർജിയിൽ പറയുന്നു. വധശിക്ഷയിൽ നിയമകമ്മിഷന്റെ ശുപാർശകളും ഹൈക്കോടതി തേടും.

2017ൽ നടന്ന അക്രമ സംഭവത്തിലാണ് ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് നേതാവായ മാലിക്  പ്രതിയായത്. 2016 ൽ സുരക്ഷാസേനയ്ക്ക് നേരെ 89 സ്ഥലങ്ങളിൽ കല്ലേറുണ്ടായതിന് പിന്നില്‍ മാലിക്കിന് പങ്കുണ്ടെന്നാണ് എൻഐഎയുടെ കണ്ടെത്തല്‍. കേസിൽ 2019 നാണ് യാസിന്‍ മാലിക്ക് അറസ്റ്റിലായത്. ല‌ഷ്കറെ‌ തയിബ സ്ഥാപകൻ ഹാഫിസ് സയീദും ഹിസ്ബുൽ മുജാഹിദീൻ മേധാവി സയ്യിദ് സലാഹുദീനും കേസിൽ പ്രതികളാണ്. ഈ കേസിൽ മാലികിന് ജീവപര്യന്തമാണ് എൻഐഎ കോടതി ശിക്ഷ വിധിച്ചിട്ടുള്ളത്. കേസിൽ മാലികിന് വധശിക്ഷ നൽകണമെന്ന് എൻഐഎ ആവശ്യപ്പെട്ടിരുന്നു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe