വനനിയമ ഭേദഗതി ഉപേക്ഷിച്ച് സര്‍ക്കാര്‍; മുന്നോട്ടില്ലെന്ന് മുഖ്യമന്ത്രി

news image
Jan 15, 2025, 12:15 pm GMT+0000 payyolionline.in

തിരുവനന്തപുരം: വന നിയമ ഭേദഗതി സര്‍ക്കാര്‍ ഉപേക്ഷിച്ചു. വന നിലവിലെ ഭേദഗതിയിൽ ആശങ്ക ഉയര്‍ന്നിട്ടുണ്ടെന്നും ആശങ്ക പരിഹരിക്കാതെ മുന്നോട്ട് പോകില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. വന നിയമഭേദഗതിക്കെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഇക്കാര്യത്തിൽ സര്‍ക്കാര്‍ പിന്നോട്ട് പോകുന്നത്. കര്‍ഷകര്‍ക്ക് ആശങ്ക ഉണ്ടാക്കുന്ന ഒരു നിയമവും നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.വന നിയമ ഭേദഗതിയിൽ സര്‍ക്കാരിന് വാശിയില്ലെന്നും നിയമ ഭേഗതി വേണ്ടെന്ന് വെക്കാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

1961ലെ വന നിയമത്തിൽ ഭേദഗതി തുടങ്ങുന്നത് 2013ലാണ്. യുഡിഎഫ് ഭരണകാലത്താണ് അത്.നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ സരോജിനിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയാണ്. വന്യജീവി ആക്രമണത്തെ പ്രതിരോധിക്കുന്നതിന് പ്രധാന തടസമായി നിൽക്കുന്നത് കേന്ദ്ര നിയമമാണ്. 38863 ചതുരശ്ര മീറ്റര്‍ ആണ് കേരളത്തിൽ വനം. ജന സാന്ദ്രതയും ഭൂമി ശാസ്ത്ര രീതികളും കണക്കിൽ എടുത്താകണം എല്ലാ നിയമങ്ങളും നടപ്പാക്കേണ്ടത്. അതേസമയം,വനം സംരക്ഷിക്കപ്പെടണം. ജനങ്ങളെ ആശങ്കയിൽ ആക്കുന്ന ഒരു ഭേദഗതിയും ഈ സർക്കാരിന്‍റെ കാലത്തു ഉണ്ടാകില്ല. നിയമ ഭേദഗതി സർക്കാർ തുടരില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

മനുഷ്യ വന്യജീവി സംഘര്‍ഷത്തിൽ പ്രധാന പ്രശ്നമായി തുടരുന്നത് കേന്ദ്ര നിയമമാണ്. വന്യ ജീവികളെ നേരിടുന്നതിനു കേന്ദ്രം ഏർപ്പെടുത്തിയ കർശന വ്യവസ്ഥകൾ ആണ് തടസം. സംസ്ഥാന സർക്കാരിന് നിയമം ഭേദഗതി ചെയ്യാൻ ആകില്ല.അക്രമ കാരികളായ മൃഗങ്ങളെ കൊല്ലാൻ പോലും പരിമിതിയുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe