വന്ദേഭാരത് ട്രെയിനിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ

news image
Nov 3, 2025, 8:47 am GMT+0000 payyolionline.in

വെള്ളയും നീലയും നിറത്തിൽ നിശബ്ദമായി അതി വേഗത്തിൽ ചീറിപ്പായുന്ന ട്രെയിൻ. ഇതാണ് എല്ലാവർക്കും വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ. എന്നാൽ ഇതിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില രസകരമായ കാര്യങ്ങൾ ഉണ്ട്.

മുന്നിൽ എൻജിൻ ഇല്ല

ഒറ്റ എൻജിനിലാണ് വന്ദേഭാരത് ഓടുന്നത്. ഇലക്ട്രിക് മൾട്ടിപ്പിൾ യൂനിറ്റായതിനാൽ ഓരോ കോച്ചിലും വൈദ്യുതി ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ വേഗം ഓടിക്കൊണ്ടിരിക്കുന്ന ട്രെയിൻ നിർത്തിയാലും അത് ഉള്ളിലുള്ളവർക്ക് അറിയാൻ കഴിയില്ല. വന്ദേ ഭാരതിന്‍റെ കോച്ചുകൾ ഓരോ തവണ ബ്രേക്ക് പിടിക്കുമ്പോഴും ഗതികോർജം വൈദ്യുതിയാക്കി മാറുന്നു. അതിനാൽ മറ്റ് ട്രെയിനുകളുമാ‍‍യി താരതമ്യം ചെയ്യുമ്പോൾ 30 ശതമാനം വൈദ്യതി ലാഭം ഇത് നൽകുന്നുണ്ട്.

തണുപ്പ്

എല്ലാ കോച്ചുകളിലും ഓട്ടോമേറ്റിക് ടെമ്പറേച്ചർ കൺട്രോൾ ഉള്ളതിനാൽ പുറത്തെ ചൂടും യാത്രക്കാരുടെ എണ്ണത്തിനും അനുസരിച്ച് താപനില അഡ്ജസ്റ്റ് ചെയ്തു കൊണ്ടിരിക്കും.

ആവശ്യാനുസൃതം അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റുകൾ

180 ഡിഗ്രിയിൽ ചെരിക്കാവുന്ന ആഡംബര സ്വഭാവമുള്ള സീറ്റുകളാണ് വന്ദേഭാരത് ഉള്ളിൽ ഒരുക്കിയിരിക്കുന്നത്. മൃദുവായ കുഷ്യനുകളും ചാർജിങ് പോയിന്‍റുകളും റീഡിങ് ലാമ്പുകളും പ്രീമിയം ഫീൽ തരുന്നു.

വൈഫൈയും ലൈറ്റും സ്ക്രീനും

എല്ലാ കോച്ചിലും സ്ക്രീനും വൈഫൈയും ജി.പി.എസ് ഡിസ്പ്ലേ ബോർഡുകളും ഉണ്ടാകും. ട്രെയിനിനുള്ളിലെ വെളിച്ചത്തിന് ആനുപാതികമായി അഡ്ജസറ്റ് ചെയ്താണ് ലൈറ്റുകൾ പ്രവർത്തിക്കുന്നത് എന്നതു കൊണ്ടു തന്നെ ട്രെയിനുള്ളിൽ ഒരു ശാന്ത അന്തരീക്ഷം ലഭിക്കും.

ദുർഗന്ധമില്ലാത്ത വൃത്തിയുള്ള ടോയ്‍ലറ്റ്

ട്രെയിൻ യാത്രയെക്കുറിച്ച് പറയുമ്പോൾ പെട്ടെന്ന് ഓർമ വരുന്നത് വൃത്തിയില്ലാത്ത ദുർഗന്ധം നിറഞ്ഞ ടോയ്‍ലറ്റുകളാണ്. എന്നാൽ വന്ദേ ഭാരതിലെ എ‍യർക്രാഫ്റ്റ് സ്റ്റൈൽ സംവിധാനം ദുർഗന്ധം ഇല്ലാതാക്കി ടോയ്‍ലറ്റുകൾ വൃത്തിയായി സൂക്ഷിക്കുന്നു.

നിശബ്ദ അനുഭവം

കോച്ചുകൾ പൂർണമായും സീൽ ചെയ്തിട്ടുള്ളതിനാൽ ട്രെയിനിന്‍റെ ശബ്ദം പുറത്ത് കേൾക്കില്ല. അതുകൊണ്ട് തന്നെ ട്രെയിനിനുള്ളിൽ എപ്പോഴും ശാന്തത ആയിരിക്കും

തണുപ്പ്

എല്ലാ കോച്ചുകളിലും ഓട്ടോമേറ്റിക് ടെമ്പറേച്ചർ കൺട്രോൾ ഉള്ളതിനാൽ പുറത്തെ ചൂടും യാത്രക്കാരുടെ എണ്ണത്തിനും അനുസരിച്ച് താപനില അഡ്ജസ്റ്റ് ചെയ്തു കൊണ്ടിരിക്കും.

മേഡ് ഇൻ ഇന്ത്യ

വന്ദേ ഭാരതിന്‍റെ എല്ലാ കോച്ചുകളും ചെന്നെൈയിലെ ഫാക്ടറിയിലാണ് നിർമിച്ചിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe