വന്യജീവി ആക്രമണങ്ങൾ തടയാന്‍ കേന്ദ്രം നിയമഭേദഗതി ചെയ്യണം: പ്രമേയം പാസാക്കി നിയമസഭ

news image
Feb 14, 2024, 9:09 am GMT+0000 payyolionline.in

തിരുവനന്തപുരം> ഉപദ്രവകാരികളായ വന്യജീവികളെ ഉന്മൂലനം ചെയ്യാന്‍ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി കൊണ്ടുവരണമെന്ന് കേരള നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വനംമന്ത്രി എ കെ ശശീന്ദ്രൻ അവതരിപ്പിച്ച പ്രമേയം കേരള നിയമസഭ ഐകകണ്ഠ്യേന പാസാക്കി.

വന്യജീവികള്‍ പെറ്റുപെരുകി ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നു. ഉപദ്രവകാരികളായ വന്യജീവികളെ ഉന്മൂലനം ചെയ്യാന്‍ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം അനുവദിക്കുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ ഉപദ്രവകാരികളായ വന്യജീവികളെ ഉന്മൂലനം ചെയ്യാന്‍ അനുമതി നിഷേധിക്കുന്നു. നിയമം കാലോചിതമായി പരിഷ്‌കരിക്കണം.

അടിയന്തര നടപടി സ്വീകരിക്കാനുള്ള അധികാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനൊപ്പം ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്നിവര്‍ക്കുമുണ്ടാകും. പ്രായോഗിക വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി കേന്ദ്ര നിയമങ്ങള്‍ ഭേദഗതി വരുത്തണമെന്നും കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe