വയനാടിനായി പ്രത്യേക അദാലത്ത്, തിരുവനന്തപുരത് മെഗാ അദാലത്ത്; 4591 അപേക്ഷകളിൽ 2648 എണ്ണം തീർപ്പാക്കി

news image
Aug 17, 2024, 11:23 am GMT+0000 payyolionline.in

കൊച്ചി: മൂന്നാംഘട്ട ഫയൽ അദാലത്തിൽ 2100 അപേക്ഷകൾ ലഭിച്ചെന്നും 872 അപേക്ഷകൾ തീർപ്പാക്കിയെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇതിൽ തീർപ്പാക്കിയ 460 അപേക്ഷകൾ നിയമന ഉത്തരവുമായി ബന്ധപ്പെട്ടുള്ളതാണ്. ജൂലൈ 26ന് എറണാകുളത്ത് നടത്തിയ ഫയൽ അദാലത്തിൽ 1,446 അപേക്ഷകളിൽ 1,084 അപേക്ഷകൾ തീർപ്പാക്കാനായി. ഇതിൽ 261 തീർപ്പാക്കിയ അപേക്ഷകൾ നിയമന അംഗീകാരം സംബന്ധിച്ചുള്ളതായിരുന്നു.

ഓഗസ്റ്റ് അഞ്ചിന് കൊല്ലത്ത് നടത്തിയ ഫയൽ അദാലത്തിൽ 1,051 അപേക്ഷകളാണ് ലഭ്യമായത്. അതിൽ 692 അപേക്ഷകൾ തീർപ്പാക്കാനായി. ഇവയിൽ 407 തീർപ്പാക്കിയ അപേക്ഷകൾ നിയമന അംഗീകാരം സംബന്ധിച്ചുള്ളതായിരുന്നു. മൂന്ന് അദാലത്തുകളിലായി 4591 അപേക്ഷകൾ ലഭിച്ചപ്പോൾ 2648 അപേക്ഷകൾ തീർപ്പാക്കാനായി. ഇതിൽ നിയമന ഉത്തരവുമായി ബന്ധപ്പെട്ട് തീർപ്പാക്കിയ അപേക്ഷകളുടെ എണ്ണം 1128 ആണ്.

ദുരന്തം വേട്ടയാടിയ  വയനാടിനായി പ്രത്യേക അദാലത്ത് നടത്തും. മുഴുവൻ ജില്ലകളെയും കണക്കിലെടുത്ത് സംസ്ഥാനതലത്തിൽ ഒരു മെഗാ അദാലത്ത് കൂടി  ഡിജി ഓഫീസും സെക്രട്ടറിയേറ്റും കേന്ദ്രീകരിച്ച് നടത്തും. ഇതോടെ നിയമ പ്രശ്നങ്ങളിൽ കുരുങ്ങാത്ത മിക്ക ഫയലുകളും തീർപ്പാക്കാൻ ആകും എന്നാണ് കരുതുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe