വയനാട് ഉരുൾപൊട്ടൽ: മരിച്ചവരുടെ മൃതദേഹങ്ങള്‍ മറവു ചെയ്യാന്‍ ചെലവഴിച്ചത് 19.67 ലക്ഷം രൂപ

news image
Oct 18, 2024, 1:42 pm GMT+0000 payyolionline.in

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലിൽ മരിച്ചവരുടെ മൃതദേഹങ്ങള്‍ മറവു ചെയ്യാന്‍ ഇതുവരെ ചെലവഴിച്ചത് 19.67 ലക്ഷം രൂപയെന്ന് സംസ്ഥാന സര്‍ക്കാര്‍. സഹായം തേടി കേന്ദ്രസര്‍ക്കാരിനു നല്‍കിയ മെമ്മോറാണ്ടത്തില്‍ 359 മൃതദേഹങ്ങള്‍ മറവു ചെയ്യാനുള്ള ചെലവ് 2.76 കോടി രൂപ വേണ്ടിവരുമെന്ന് എസ്റ്റിമേറ്റ് നല്‍കിയത് വലിയ വിവാദമായിരുന്നു. സംസ്‌കാരച്ചടങ്ങുകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ 19,67,740 രൂപ ചെലവഴിച്ചിട്ടുണ്ടെന്നാണ് റവന്യുമന്ത്രി കെ.രാജന്‍ അറിയിച്ചത്.

231 മൃതദേഹങ്ങളും 222 ശരീരഭാഗങ്ങളും ദുരന്തബാധിത പ്രദേശത്തുനിന്നും മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കിലെ ചാലിയാര്‍ പുഴയുടെ ഭാഗത്തുനിന്നും കണ്ടെത്തിയതായും മന്ത്രി വ്യക്തമാക്കി. 172 മൃതദേഹങ്ങളും 2 ശരീരഭാഗങ്ങളും ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ഇതു ബന്ധുക്കള്‍ക്കു കൈമാറി. ആറ് മൃതദേഹങ്ങള്‍ തെറ്റായി തിരിച്ചറിഞ്ഞ് കൈമാറിയതായി ഡിഎന്‍എ പരിശോധനയില്‍ കണ്ടെത്തി. കൂടാതെ ഏഴ് ശരീരഭാഗങ്ങള്‍ മനുഷ്യശരീരഭാഗമാണെന്ന് ഉറപ്പു വരുത്തത്താന്‍ ഫോറന്‍സികിന് കൈമാറി . തിരിച്ചറിയാന്‍ സാധിക്കാത്ത 53 മൃതദേഹങ്ങളും 212 ശരീരഭാഗങ്ങളും സർവമത പ്രാർഥനകളോടെയും ഔപചാരിക ബഹുമതികളോടെയും പുത്തുമലയില്‍ തയാറാക്കിയ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചുവെന്നും മന്ത്രി അറിയിച്ചു.

ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ ഭരണകൂടം ഇതു വരെ ചെലവഴിച്ച തുക

∙ ക്യാംപ് വാഹനങ്ങള്‍ ഓടിയ വകയില്‍ ഇന്ധനച്ചെലവ്, വാടക, താല്‍ക്കാലിക പുനരധിവാസം അറ്റകുറ്റപ്പണി, കിറ്റ് വിതരണം, ശവസംസ്‌കാരത്തിനുള്ള ചെലവ് മുതലായവ – 2,74,12,410

∙ അടിയന്തര ധനസഹായം എസ്ഡിആര്‍എഫ് – 500 രൂപ വീതം 1031 കുടുംബങ്ങള്‍ക്ക് – 51,55,000

∙ ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്കുള്ള ധനസഹായം 2125 പേര്‍ക്ക് (300 രൂപ വീതം 30 ദിവസത്തേക്ക്, ഒരു കുടുംബത്തിലെ പരമാവധി രണ്ടു പേര്‍ക്ക്) – 1,91,14,000

∙ മരിച്ചവരുടെ ആശ്രിതര്‍ക്ക് എസ്ഡിആര്‍എഫില്‍ നിന്നുള്ള ധനസഹായം (4 ലക്ഷം വീതം 148 പേര്‍ക്ക്) – 5,92,00,000

∙ പരുക്കേറ്റവര്‍ക്കു എസ്ഡിആര്‍എഫില്‍നിന്നുള്ള  ചികിത്സാ ധനസഹായം (8 പേര്‍ക്ക് ഒരാഴ്ചയില്‍ താഴെ) – 43,200

∙ പരുക്കേറ്റവര്‍ക്ക് എസ്ഡിആര്‍എഫില്‍നിന്നുള്ള ചികിത്സാധനസഹായം ( 26 പേര്‍ക്ക് ഒരാഴ്ചയില്‍ കൂടുതല്‍) – 4,16,000

∙ അടിയന്തര ധനസഹായം സിഎംഡിആര്‍എഫ് (5000 രൂപ വീതം 1031 കുടുംബങ്ങള്‍ക്ക്) – 51,55,000

∙ ജീവനനോപാധി നഷ്ടപ്പെട്ടവര്‍ക്കുള്ള ധനസഹായം (സിഎംഡിആര്‍എഫ് 33 പേര്‍ക്ക് 300 രൂപ വീതം 30 ദിവസത്തേക്ക്) – 2,97,000

∙ മരിച്ചവരുടെ ആശ്രിതര്‍ക്ക് സിഎംഡിആര്‍എഫില്‍ നിന്ന് (148 പേര്‍ക്ക് 1,90,000) – 2,85,30,000

∙ ഗുരുതര പരുക്കേറ്റവര്‍ക്ക് സിഎംഡിആര്‍എഫില്‍നിന്ന് ചികിത്സാസഹായം (34 പേര്‍ക്ക്) 17,00,000

∙ ശവസംസ്‌കാരത്തിനുള്ള ധനസഹായം സിഎംഡിആര്‍എഫില്‍നിന്ന് (173 പേര്‍ക്ക് 10000 രൂപ വീതം) – 17,30,000

∙ ദുരിതബാധിതര്‍ക്കുള്ള വാടക സിഎംഡിആര്‍എഫില്‍നിന്ന് (813 കുടുംബങ്ങള്‍ക്ക് ഓഗസ്റ്റ്) – 28,57,800

∙  ദുരിതബാധിതര്‍ക്കുള്ള വാടക സിഎംഡിആര്‍എഫില്‍നിന്ന് (791 കുടുംബങ്ങള്‍ക്ക് സെപ്റ്റംബര്‍) – 46,96,200

∙ മരിച്ചവരുടെ ആശ്രിതര്‍ക്ക് പിഎംഎന്‍ആര്‍എഫില്‍നിന്ന് (148 പേര്‍ക്ക്) – 2,96,00,000

∙ ഗുരുതര പരുക്കേറ്റവര്‍ക്ക് ചികിത്സാ സഹായം പിഎംഎന്‍ആര്‍എഫില്‍നിന്ന് (34 പേര്‍ക്ക്) – 17,00,000

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe