വയനാട് തുരങ്ക പാതയുമായി സര്‍ക്കാര്‍ മുന്നോട്ട്; അന്തിമ പാരിസ്ഥിതിക അനുമതി കൂടി ലഭിച്ചാൽ നിർമാണം

news image
Oct 11, 2024, 1:44 pm GMT+0000 payyolionline.in

തിരുവനന്തപുരം: വയനാട് തുരങ്കപാത നിർമാണത്തിൽ നിന്ന്‌ സർക്കാർ പിന്മാറിയിട്ടില്ലെന്ന് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌. ലിന്റോ ജോസഫിന്റെ സബ്‌മിഷന്‌ മറുപടിയായി മുഹമ്മദ്‌ റിയാസിന്‌ വേണ്ടി മന്ത്രി ആർ ബിന്ദുവാണ് ഇക്കാര്യം സഭയെ അറിയിച്ചത്.

അന്തിമ പാരിസ്ഥിതിക അനുമതിക്കായുള്ള അപേക്ഷ  സ്റ്റേറ്റ് ലെവൽ എക്സ്പെർട്ട് കമ്മിറ്റിയുടെ പരിഗണനയിലാണ്‌. പദ്ധതിക്ക് 2043.75 കോടി രൂപയുടെ ഭരണാനുമതിയും 2134.50 കോടി രൂപയുടെ സാമ്പത്തികാനുമതിയും നൽകിയിട്ടുണ്ട്. ടണൽ പാതയുടെ പ്രവൃത്തി  രണ്ട്  പാക്കേജുകളിലായി ‘എൻജിനിയറിങ്, പ്രൊക്യുർമെന്റ്‌ ആന്റ്‌ കൺസ്‌ട്രക്ഷൻ (ഇപിസി) മാതൃകയിൽ ടെണ്ടർ ചെയ്തിട്ടുണ്ട്.  പാലവും അപ്രോച്ച് റോഡും ഒന്നാമത്തെ പാക്കേജിലും ടണൽപാത നിർമാണം രണ്ടാമത്തെ പാക്കേജിലുമാണ്.


പദ്ധതിക്കായി 17.263 ഹെക്ടർ വനഭൂമി ഏറ്റെടുക്കുക്കാനുള്ള വനം വകുപ്പിന്റെ സ്റ്റേജ്- ഒന്ന്‌ അനുമതി  2023 മാർച്ച് 31ന് കിട്ടി.  സ്റ്റേജ് രണ്ട്‌ അനുമതിക്കായി   17.263 ഹെക്ടർ സ്വകാര്യഭൂമി വനഭൂമിയായി പരിപവർത്തനം ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുകയും ചെയ്തു.  കോഴിക്കോടെ 8.0525 ഹെക്ടറും വയനാട്ടിലെ 8.1225 ഹെക്ടറും സ്വകാര്യഭൂമിയും ഏറ്റെടുത്ത്  കൊങ്കൺ റെയിൽവേ കോർപ്പറേഷൻ കൈമാറിയിട്ടുണ്ട്‌. കോഴിക്കോട്ടെ 1.8545 ഹെക്ടർ ഭൂമി കൂടി ഏറ്റെടുക്കുന്ന നടപടികൾ  പുരോഗമിക്കുകയാണ്‌. ആകെ ആവശ്യമായ 90 ശതമാനം ഭൂമിയും നിലവിൽ ഏറ്റെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe