വയനാട് പരപ്പൻപാറയിൽ കാട്ടാനയാക്രമണത്തിൽ സ്ത്രീ മരിച്ചു; ഭർത്താവിന് ഗുരുതര പരുക്ക്

news image
Mar 28, 2024, 5:40 am GMT+0000 payyolionline.in

വയനാട്: വയനാട്– മലപ്പുറം അതിർത്തിയായ പരപ്പൻപാറയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. കാട്ടുനായ്‌ക്ക കോളനിയിലെ താമസക്കാരിയായ മിനിയാണ് മരിച്ചത്. കാട്ടിനുള്ളിൽ തേൻ ശേഖരിക്കാൻ പോയപ്പോഴാണ് സംഭവം. മിനിയുടെ ഭർത്താവ് സുരേഷിന് ഗുരുതരമായി പരുക്കേറ്റു. മേപ്പാടിയിൽനിന്നും നിലമ്പൂരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്തേക്ക് തിരിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe