വയനാട് പുഴമുടിയിലെ സ്വകാര്യ റിസോർട്ടിൽ പൊലീസിൻ്റെ പരിശോധന; നടത്തിപ്പുകാരനായ യുവാവിനെ എംഡിഎംഎയുമായി പിടികൂടി

news image
Mar 25, 2026, 10:03 am GMT+0000 payyolionline.in

കൽപ്പറ്റ: ഒരിക്കൽ എം ഡി എം എയുമായി അറസ്റ്റിലായി ജാമ്യത്തിൽ കഴിയുകയായിരുന്ന റിസോർട്ട് നടത്തിപ്പുകാരനെ കഞ്ചാവും എം ഡി എം എയുമായി വീണ്ടും പോലീസ് പിടികൂടി. അമ്പിലേരി റീമാ കോട്ടേജ് കെ. ഷൈജൽ(43)നെയാണ് ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡും കൽപ്പറ്റ പോലീസും ചേർന്ന് പിടികൂടിയത്. ഷൈജൽ ഏറ്റെടുത്ത് നടത്തി വരുന്ന പുഴമുടി ഫ്രീബേഡ് റിസോർട്ടിൽ നിന്നാണ് ഇയാൾ ഇപ്പോൾ ഇയാൾ പിടിയിലായിരിക്കുന്നത്. ഇയാളുടെ വസ്ത്രത്തിൽ പോക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു 0.62 ഗ്രാം എം ഡി എം എ ഇതിന് പുറമെ 6.63 ഗ്രാം കഞ്ചാവും അര ലക്ഷത്തോളം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. എസ്.ഐമാരായ വിമൽ ചന്ദ്രൻ, സജി ഷിനോബ്, എ.എസ്.ഐ ജിജി മോൾ, സീനിയർ സിവിൽ പോലീസ് ഓഫീസർ അരുൺ രാജ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

ഇയാൾ 2025 ജൂണിൽ വാണിജ്യ അളവിൽ എം.ഡിഎംഎയുമായി പിടിയിലായിരുന്നു. വിൽപ്പനക്കായി കർണാടകയിൽ നിന്നും കേരളത്തിലേക്ക് കാറിൽ കടത്താൻ ശ്രമിച്ച 76.44 ഗ്രാം എം ഡി എം എയുമായാണ് ഇയാളും കൂട്ടാളിയും ആദ്യം പിടിയിലായിരുന്നത്. ജാമ്യത്തിലിരിക്കെയാണ് വീണ്ടും കുറ്റകൃത്യത്തിലേർപ്പെട്ടിരിക്കുന്നത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe