വയനാട് പ്രിൻസിപ്പൽ കൃഷി ഓഫിസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു; സഹപ്രവർത്തകന്റെ മാനസിക പീഡനമെന്ന് പരാതി

news image
Feb 27, 2025, 10:14 am GMT+0000 payyolionline.in

കൽപറ്റ: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫിസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു. കൃഷി ഓഫിസിലെ ക്ലാർക്കാണ് ഓഫിസിലെ ശുചിമുറിയിൽ കയറി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

ജോയിന്റ് കൗൺസിൽ നേതാവ് മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിക്കു പിന്നാലെയാണ് ഉദ്യോഗസ്ഥ ആത്മഹത്യക്ക് ശ്രമിച്ചത്. ഇതുസംബന്ധിച്ച് ആഭ്യന്തര പരാതി പരിഹാര സമിതിയിലാണ് ജീവനക്കാരി പരാതി നൽകിയത്. എന്നാൽ വനിത കമീഷന്റെ സിറ്റിങ്ങിൽ വെച്ചും പരാതിക്കാരിയെ മോശമായി ചിത്രീകരിച്ചു എന്നാണ് സഹപ്രവർത്തകയും ആരോപിക്കുന്നത്.

ജീവനക്കാരിയുടെ ആത്മഹത്യ ശ്രമത്തിന് പിന്നാലെ വയനാട് കലക്ടറേറ്റിൽ എൻ.ജി.ഒ യൂനിയൻ പ്രതിഷേധ പ്രകടനം നടത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe