പയ്യോളി : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക വയോജന ദിനം ആചരിച്ചു.
പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ കെ എസ് എസ് പി യു മേലടി ബ്ലോക്ക് വൈസ് പ്രസിഡന്റ് പദ്മനാഭൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ദിനാചാരണം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉത്ഘാടനം ചെയ്തു. അഡ്വ. എൻ കെ അബ്ദുൽ സമദ് മുഖ്യ പ്രഭാഷണം നടത്തി.
വാർധക്യത്തിലും കാർഷിക രംഗത്തും കർഷക തൊഴിലാളി രംഗത്തും നിർമാണതൊഴിലാളി രംഗത്തും നിറ സാന്നിധ്യമായ സർവ്വശ്രീ കണാരൻ തേറമ്പത്ത് മീത്തൽ കീഴരിയൂർ, ഗോപാലൻ കെ ടി കിടഞ്ഞിക്കുന്ന് തിക്കോടി, രാജൻ തൃക്കോവിൽ തുറയൂർ എന്നിവരെ ആദരിച്ചു.
സമൂഹത്തിലെ നിർധനരായ പെൻഷൻ ഇതര വ്യക്തികൾക്കുള്ള കൈത്താങ്ങ് ധനസഹായം വിതരണം കെ എസ് എസ് പി യു ബ്ലോക്ക് രക്ഷാധികാരി എൻ കെ രാഘവൻ മാസ്റ്റർ നിർവഹിച്ചു. ചടങ്ങിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് സർവ്വശ്രീ ടി കുഞ്ഞിരാമൻ മാസ്റ്റർ, എം എം കരുണാകരൻ മാസ്റ്റർ, ടി സുമതി, ഇബ്രാഹിം തിക്കോടി എന്നിവർ സംസാരിച്ചു. ദിനാചരണ പരിപാടിയിൽ കെ എസ് എസ് പി യു ബ്ലോക്ക് സെക്രട്ടറി എ എം കുഞ്ഞിരാമൻ സ്വാഗതവും ബ്ലോക്ക് ട്രഷറർ ഡി സുരേന്ദ്രൻ മാസ്റ്റർ നന്ദിയും പറഞ്ഞു.