വളയത്ത് കാടിറങ്ങിയ കാട്ടുപോത്തുകൾ കൃഷിയിടത്തിൽ; 4 മണിക്കൂർ ജനം ആശങ്കയുടെ മുൾമുന‌യിൽ

news image
Dec 3, 2025, 1:01 pm GMT+0000 payyolionline.in

വളയം: ഒരുമിച്ചു കാടിറങ്ങിയ 3 കാട്ടുപോത്തുകൾ ജനത്തെ 4 മണിക്കൂർ ആശങ്കയുടെ മുൾമുന‌യിൽ നിർത്തി. കുറ്റ്യാടി നിന്നെത്തിയ വനപാലക സംഘം ഇവയെ കാട്ടിലേക്കു തുരത്തി. കാലിക്കുളമ്പിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് ഇന്നലെ 9ന് കാട്ടു പോത്തുകൾ ഇറങ്ങിയത്. ആദ്യമൊക്കെ ശാന്തരായി കാണപ്പെട്ട കാട്ടു പോത്തുകൾ ക്രമേണ ഭീതി പരത്തി തുടങ്ങിയതോടെയാണ് കുറ്റ്യാടി ഫോറസ്റ്റ് ഓഫിസർ ഷെനിലിന്റെ നേതൃത്വത്തിൽ ആർആർടി സംഘവും കണ്ടിവാതുക്കൽ കേന്ദ്രീകരിച്ചുള്ള പിആർ‌ടി സംഘവും എത്തിയത്. ഉച്ച ഒന്നോടെ കാട്ടുപോത്തുകൾ കാട്ടിലേക്കു കയറി. നാട്ടുകാരും കർഷകരും വനപാലക സംഘത്തെ സഹായിക്കാനെത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe