വസ്തു രജിസ്ട്രേഷൻ: കാവേരി 2.0 സോഫ്റ്റ്‌വെയർ പുറത്തിറക്കി കർണാടക സർക്കാർ

news image
May 30, 2023, 3:29 am GMT+0000 payyolionline.in

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ വ​സ്തു ര​ജി​സ്ട്രേ​ഷ​ൻ എ​ളു​പ്പ​മാ​ക്കാ​ൻ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ കാ​വേ​രി 2.0 സോ​ഫ്റ്റ്‌​വെ​യ​ർ പു​റ​ത്തി​റ​ക്കി. ഇ​തു സം​ബ​ന്ധി​ച്ച മു​ഴു​വ​ൻ സേ​വ​ന​ങ്ങ​ളും ഡി​ജി​റ്റ​ൽ​വ​ത്ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടു​കൂ​ടി​യാ​ണ് സോ​ഫ്റ്റ്​​വെ​യ​ർ ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തോ​ടെ ഭൂ​മാ​ഫി​യ​യു​ടെ ഇ​ട​പെ​ട​ലു​ക​ൾ ഇ​ല്ലാ​താ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് സ​ർ​ക്കാ​റി​ന്റെ ക​ണ​ക്കു​കൂ​ട്ട​ൽ.

കാ​വേ​രി 1.0ന്റെ ​പു​തു​ക്കി​യ പ​തി​പ്പാ​യ കാ​വേ​രി 2.0 പു​തി​യ സോ​ഫ്‌​റ്റ്‌​വെ​യ​ർ പ​ഴ​യ സെ​ർ​വ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ​ക്ക് അ​റു​തി​വ​രു​ത്തു​ക​യും സ​ബ് ര​ജി​സ്‌​ട്രാ​ർ ഓ​ഫി​സു​ക​ളി​ലെ കാ​ത്തി​രി​പ്പ് സ​മ​യം 10 ​​മി​നി​റ്റി​ൽ താ​ഴെ​യാ​യി കു​റ​ക്കു​ക​യും ചെ​യ്യു​ന്ന​തി​നാ​ൽ ഭൂ​മി ര​ജി​സ്‌​ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ സു​ഗ​മ​മാ​കും.

കാ​വേ​രി 2.0, ഇ-​സ്വ​ത്ത്, ഇ-​ആ​സ്തി തു​ട​ങ്ങി​യ ആ​പ്ലി​ക്കേ​ഷ​നു​ക​ളു​മാ​യി സം​യോ​ജി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​തു​വ​രെ, ക​ർ​ണാ​ട​ക​യി​ലു​ള്ള 256 സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സു​ക​ളി​ൽ 168 എ​ണ്ണ​ത്തി​ലും വ​കു​പ്പ് പു​തി​യ സോ​ഫ്റ്റ്‌​വെ​യ​ർ അ​വ​ത​രി​പ്പി​ച്ചു. ജൂ​ൺ 26ന​കം സം​സ്ഥാ​ന​മൊ​ട്ടാ​കെ കാ​വേ​രി 2.0 വ്യാ​പി​പ്പി​ക്കാ​നാ​ണ് വ​കു​പ്പ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

15 ദി​വ​സ​ത്തി​ന​കം ബം​ഗ​ളൂ​രു​വി​ലെ 43 സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സു​ക​ളി​ലും കാ​വേ​രി 2.0 സേ​വ​നം ല​ഭ്യ​മാ​ക്കാ​നാ​ണ് സ്റ്റാ​മ്പ്സ് ആ​ൻ​ഡ് ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ബ​ന​ശ​ങ്ക​രി, ബ​സ​വ​ന​ഗു​ഡി, ചാ​മ​രാ​ജ്പേ​ട്ട് സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സു​ക​ളി​ലാ​ണ് തി​ങ്ക​ളാ​ഴ്ച സം​വി​ധാ​ന​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്.

ജൂ​ൺ 14ന് ​ബാ​ന​സ​വാ​ടി, ഇ​ന്ദി​രാ​ന​ഗ​ർ, മ​ഹാ​ദേ​വ​പു​ര എ​ന്നി​വി​ട​ങ്ങ​ളി​ലും സോ​ഫ്റ്റ്‌​വെ​യ​ർ അ​വ​ത​രി​പ്പി​ക്കും.പ്രീ-​ര​ജി​സ്‌​ട്രേ​ഷ​ൻ സം​വി​ധാ​നം പൂ​ർ​ണ​മാ​യും ഓ​ൺ​ലൈ​നി​ലാ​യ​തി​നാ​ൽ പൗ​ര​ന്മാ​ർ രേ​ഖ​ക​ൾ, ഫോ​ട്ടോ, ത​ള്ള​വി​ര​ലി​ന്റെ മു​ദ്ര എ​ന്നി​വ സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് മാ​ത്ര​മേ ഇ​നി സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സ് സ​ന്ദ​ർ​ശി​ക്കേ​ണ്ട​തു​ള്ളൂ. ഏ​ജ​ന്റു​മാ​രെ ആ​ശ്ര​യി​ക്കാ​തെ പ്രീ-​ര​ജി​സ്‌​ട്രേ​ഷ​ൻ പ്ര​ക്രി​യ എ​ങ്ങ​നെ പൂ​ർ​ത്തി​യാ​ക്കാം എ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ട്യൂ​ട്ടോ​റി​യ​ൽ വി​ഡി​യോ​ക​ൾ വ​കു​പ്പ് യൂ​ട്യൂ​ബി​ൽ അ​പ്‌​ലോ​ഡ് ചെ​യ്തി​ട്ടു​ണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe