വാട്സ്ആപ്പ് സ്റ്റാറ്റസില്‍ വമ്പന്‍ മാറ്റത്തിന് മെറ്റ; പുതിയ ഫീച്ചർ വരുന്നു

news image
Oct 15, 2024, 5:46 am GMT+0000 payyolionline.in

തിരുവനന്തപുരം: പുത്തന്‍ ഫീച്ചറുകളുമായി കളംനിറയുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമായ വാട്സ്ആപ്പ് പുതിയ അപ്ഡേറ്റ് അവതരിപ്പിക്കുന്നു. സ്റ്റാറ്റസ് അപ്ഡേറ്റ്സ്- ചാറ്റ്സ് ടാബ് എന്നാണ് ഈ പുതിയ ഫീച്ചറിന്‍റെ പേര്. വാട്സ്ആപ്പിന്‍റെ പുതിയ ബീറ്റ വേർഷനില്‍ ഈ ഫീച്ചർ മെറ്റ പരീക്ഷിച്ച് തുടങ്ങിയതായി വാബീറ്റഇന്‍ഫോ റിപ്പോർട്ട് ചെയ്യുന്നു. വാട്സ്ആപ്പിന്‍റെ പുതിയ ആന്‍ഡ്രോയ്ഡ് 2.24.22.2 വേർഷനിലാണ് സ്റ്റാറ്റസ് അപ്ഡേറ്റ്സ്- ചാറ്റ്സ് ടാബ് എന്ന പുതിയ ഫീച്ചർ പരീക്ഷിക്കുന്നത്. ചില പഴയ ബീറ്റ വേർഷനുകളിലും ഈ ഫീച്ചർ ലഭ്യമാകും. വരും ദിവസങ്ങളില്‍ കൂടുതല്‍ യൂസർമാരിലേക്ക് വാട്സ്ആപ്പ് ഈ ഫീച്ചർ എത്തിക്കും. മുമ്പ് കണ്ട സ്റ്റാറ്റസുകള്‍ ചാറ്റ് ടാബില്‍ നിന്ന് കണ്ടെത്താന്‍ കഴിയുന്നതാണ് ഈ ഫീച്ചറിന്‍റെ പ്രത്യേകത. സ്റ്റാറ്റസ് അപ്ഡേറ്റ്സ്- ചാറ്റ്സ് ടാബ് എങ്ങനെയാണ് വാട്സ്ആപ്പ് ഇന്‍റർഫേസിനുള്ളില്‍ ദൃശ്യമാകുന്നത് എന്ന് ഒരു ചിത്രവും വാബീറ്റഇന്‍ഫോ പുറത്തുവിട്ടിട്ടുണ്ട്. വാട്സ്ആപ്പ് അപ്ഡേറ്റുകള്‍ കൃത്യമായി അറിയിക്കുന്ന സംവിധാനമാണ് വാബീറ്റഇന്‍ഫോ.

 

ചാറ്റുകള്‍ക്ക് പ്രത്യേക തീമുകള്‍ നല്‍കുന്ന ഫീച്ചര്‍ വാട്‌സ്ആപ്പിന്‍റെ അണിയറയില്‍ ഒരുങ്ങുന്നതായാണ് വാബീറ്റഇന്‍ഫോയുടെ മറ്റൊരു റിപ്പോര്‍ട്ട്.  20 വ്യത്യസ്ത നിറങ്ങളിലും 22 ടെക്‌സ്‌ചറുകളിലുമുള്ള തീമുകളാണ് മെറ്റ ഇതിനായി ഒരുക്കുന്നത്. നമുക്ക് ആവശ്യമായ ചാറ്റുകള്‍ക്ക് ഇത്തരത്തില്‍ പ്രത്യേക തീം കസ്റ്റമൈസ് ചെയ്യാനാകും. ഇത് ലഭിക്കാന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് Android 2.24.21.34 വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് മാത്രം ഇതിപ്പോള്‍ ലഭ്യമായിട്ടുള്ളൂ. ഇവരുടെ പ്രതികരണത്തിന്‍റെ അടിസ്ഥാനത്തിലാവും ചാറ്റ് തീം ഫീച്ചര്‍ വാട്‌സ്ആപ്പ് വിപുലമായി അവതരിപ്പിക്കുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe