വായുമലിനീകരണം രൂക്ഷം: ഡൽഹിയിൽ കൽക്കരി ഉപയോഗവും വിറക്‌ കത്തിക്കലും നിരോധിച്ചു

news image
Oct 22, 2024, 5:23 pm GMT+0000 payyolionline.in

ന്യൂഡൽഹി: ശൈത്യം അടുത്തതോടെ ഡൽഹിയിലെ വായനിലവാര സൂചിക താഴേക്ക്‌. വായുമലിനീകരണം നേരിടാൻ കമീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റ്‌ ദേശീയ തലസ്ഥാന പ്രദേശത്ത്‌ വിറക്‌ കത്തിക്കൽ, കൽക്കരി ഉപയോഗം, ഡീസൽ ജനറ്റേറുകളുടെ പ്രവർത്തനം എന്നിവ നിരോധിച്ചു.

ഹരിയാന, പഞ്ചാബ്‌, യുപി സംസ്ഥാനങ്ങളിൽ വൈക്കോൽ കത്തിക്കുന്നതും ഡൽഹിയിലെ വായുമലിനീകരത്തെ സ്വാധീനിക്കുന്നുണ്ട്‌. വായുനിലവാര സൂചിക 335 ആയാണ്‌ ചൊവ്വാഴ്‌ച താഴ്‌ന്നത്‌. തിങ്കളാഴ്‌ച 310 ആണ്‌ പലയിടത്തും രേഖപ്പെടുത്തിയത്‌. ദീപാവലി അടക്കമുള്ള ആഘോഷങ്ങൾ പ്രമാണിച്ച്‌ പടക്കം പൊട്ടിക്കുന്നത്‌ ദിവസങ്ങൾക്ക്‌ മുമ്പേ നിരോധിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe