വാരാണസിയിൽ മോദി പിന്നിൽ

news image
Jun 4, 2024, 3:50 am GMT+0000 payyolionline.in

ന്യൂഡൽഹി∙   അടുത്ത 5 വർഷം നമ്മുടെ മഹാരാജ്യം ആരു ഭരിക്കുമെന്ന് വ്യക്തമാകുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലസൂചനകളിൽ ആദ്യ ട്രെൻഡ് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയ്ക്ക് അനുകൂലം. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തുടക്കം മുതൽ മികച്ച ലീഡ് നിലനിർത്തിയാണ് എൻഡിഎ മുന്നണിയുടെ മുന്നേറ്റം. വലിയ പ്രതീക്ഷകളോടെ രൂപീകരിച്ച ഇന്ത്യ സഖ്യം ഭേദപ്പെട്ട പ്രകടനവുമായി ആദ്യ ഘട്ടത്തിൽ സാന്നിധ്യം അറിയിക്കുന്നുണ്ട്

 

വോട്ടെണ്ണൽ ഒരു മണിക്കൂറിനോട് അടുക്കുമ്പോൾ ലീഡ് നിലയിൽ എൻഡിഎ മുന്നണി കേവല ഭൂരിപക്ഷം പിന്നിട്ടു. നിലവിൽ മൂന്നൂറിലധികം സീറ്റുകളിലാണ് എൻഡിഎയുടെ സ്ഥാനാർഥികൾ ലീഡ് ചെയ്യുന്നത്. ഇന്ത്യ മുന്നണി 170 സീറ്റുകളിലും ലീഡ് ചെയ്യുന്നു.

തുടർഭരണമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങളുടെ ആത്മവിശ്വാസത്തിൽ സർക്കാർ രൂപീകരണ ചർച്ചകൾക്കു പോലും തുടക്കമിട്ട എൻഡിഎയുടെ നിലപാട് ശരിവയ്ക്കുന്നതാണ് ആദ്യ സൂചനകൾ. എക്സിറ്റ് പോളല്ല കാര്യമെന്നും ജനമെഴുതിയ വിധി അനുകൂലമാകുമെന്നും പ്രതിപക്ഷ ഇന്ത്യാസഖ്യവും പ്രതീക്ഷ കൈവിടുന്നില്ല. 295 സീറ്റിൽ കുറയില്ലെന്നാണ് ഇന്ത്യ സഖ്യത്തിന്റെ പ്രതീക്ഷ.

2019 ൽ എൻഡിഎയ്ക്ക് 352 സീറ്റാണ് ലഭിച്ചത്. ഇത്തവണയും എൻഡിഎ 350 സീറ്റിലധികം നേടുമെന്നാണ് മിക്ക എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിച്ചിട്ടുള്ളത്. ചില ഫലങ്ങൾ, എൻഡിഎ 400 കടക്കുമെന്നും പറയുന്നു. 44 ദിവസം നീണ്ട തിരഞ്ഞെടുപ്പു പ്രക്രിയ ആണ് അവസാന ഘട്ടത്തിൽ എത്തിയിരിക്കുന്നത്. ഏപ്രിൽ 19ന് ആയിരുന്നു ആദ്യഘട്ട വോട്ടെടുപ്പ്; കഴിഞ്ഞ ഒന്നിന് അവസാന ഘട്ടം നടന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe