വാളറ വെള്ളച്ചാട്ടത്തിന് സമീപം മണ്ണിടിഞ്ഞു, കല്ലാർകുട്ടി പുഴയിലിറങ്ങിയ 2 വിനോദ സഞ്ചാരികൾ പാറക്കെട്ടിൽ കുടുങ്ങി

news image
Aug 29, 2024, 11:04 am GMT+0000 payyolionline.in

ഇടുക്കി: ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി കല്ലാര്‍കുട്ടി പുഴയിൽ ഇറങ്ങിയ 2 വിനോദ സഞ്ചാരികൾ കുടുങ്ങി.ജലനിരപ്പ് ക്രമീകരിക്കുന്നതിന്‍റെ ഭാഗമായി കല്ലാർകുട്ടി ഡാമിന്‍റെ ഷട്ടറുകൾ നേരത്തെ ഉയർത്തിയതോടെയാണ് പുഴയിൽ ജലനിരപ്പ് ഉയര്‍ന്നത്.പുഴയിലെ പാറക്കെട്ടിൽ കുടുങ്ങിയ വിനോദസഞ്ചാരികൾ  ബഹളം വെച്ച് നാട്ടുകാരെ കൂട്ടി.പിന്നീട് നാട്ടുകാര്‍ ഡാം അധികൃതരെ വിളിച്ച് വരുത്തി ഇവരെ രക്ഷരപ്പെടുത്തുകയായിരുന്നു.

ഇതിനിടെ,ഇടുക്കി വാളറ വെള്ളച്ചാട്ടത്തിന് സമീപം  മണ്ണിടിച്ചിലുണ്ടായി. മണ്ണും കല്ലും റോഡിലേക്ക് വീണ് ഗതാഗതം അൽപസമയം തടസ്സപ്പെട്ടു.  ആലുവ-മുന്നാര്‍ ദേശീയപാതയിലായിരുന്നു സംഭവം. പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് മണ്ണം കല്ലും നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു. രാവിലെ മുതൽ ഇടുക്കി ജില്ലയുടെ പലഭാഗത്തും ഇടവിട്ട് മഴ പെയ്യുന്നുണ്ട്. ഇതേതുടര്‍ന്ന് ജില്ലയിൽ നിലവിൽ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe