തിരുവനന്തപുരം∙ കേന്ദ്ര മോട്ടർ വാഹന നിയമപ്രകാരം വാഹന ചലാൻ സംവിധാനം കൂടുതൽ കർശനമാക്കി. ഒരു വ്യക്തിക്ക് ഒരു വർഷത്തിനുള്ളിൽ 5 ചലാനുകളോ അതിലധികമോ ലഭിക്കുകയാണെങ്കിൽ അയാളുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കപ്പെടും. ചലാൻ ലഭിച്ചു കഴിഞ്ഞാൽ 45 ദിവസത്തിനുള്ളിൽ പിഴ അടയ്ക്കണം. ചലാനുകൾ കുടിശ്ശികയുള്ള എല്ലാ വാഹനങ്ങൾക്കും വിലക്ക് ഏർപ്പെടുത്തുംനികുതി അടയ്ക്കുന്നത് ഒഴികെയുള്ള മറ്റൊരു സേവനവും പരിവാഹൻ വെബ്സൈറ്റിലൂടെ അനുവദിക്കില്ല. വിലാസം മാറ്റൽ, ഉടമസ്ഥാവകാശം മാറ്റൽ, വാഹനത്തിന്റെ ക്ലാസ് മാറ്റൽ, പെർമിറ്റ്, ഫിറ്റ്നസ്, ഹൈപ്പോത്തിക്കേഷൻ റദ്ദാക്കൽ തുടങ്ങിയ സാധാരണ സേവനങ്ങളും ഇതോടെ തടയപ്പെടും.മാർച്ച് ഒന്നു മുതൽ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന അടിമുടി മാറുന്നു; ഫിറ്റ്നസ് പാസാകാൻ 6 പരിശോധനകൾ വിജയിക്കണം
കുടിശ്ശികയുള്ള ചലാനുകൾ അടച്ചു തീർക്കുന്നത് വരെ ഉദ്യോഗസ്ഥർക്ക് വാഹനം കസ്റ്റഡിയിൽ എടുക്കാൻ അധികാരമുണ്ടായിരിക്കും. നിയമലംഘനം നടത്തുന്ന വാഹനത്തിന്റെ ആർ.സി ഉടമയ്ക്കെതിരെയായിരിക്കും എല്ലാ നിയമനടപടികളും സ്വീകരിക്കുക. മറ്റാരെങ്കിലും ആണ് വാഹനം ഓടിച്ചിരുന്നതെങ്കിൽ അത് തെളിയിക്കേണ്ട ബാധ്യത ഉടമയ്ക്കായിരിക്കും. ചലാനെതിരെ പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാം. മുൻപ് വകുപ്പായിരുന്നു കോടതിയെ സമീപിച്ചിരുന്നത്. കുറ്റം ചെയ്തിട്ടില്ലെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്തം ഇനി മുതൽ വാഹന ഉടമയ്ക്കായിരിക്കും.
