വാഹന പരിശോധനയിൽ പിടിച്ചെടുത്ത കുഴൽപ്പണം മോഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്

news image
Sep 21, 2025, 5:22 am GMT+0000 payyolionline.in

കൽപറ്റ (വ​യ​നാ​ട്): വാഹനപരിശോധനക്കിടെ പിടിച്ചെടുത്ത കുഴൽപ്പണം മോഷ്ടിച്ച സംഭവത്തിൽ മൂന്നു പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്. വൈ​ത്തി​രി സി.ഐ അ​നി​ൽ​കു​മാ​ർ, സീനിയർ പൊലീസ് ഓഫിസർമാരാ​യ അ​ബ്ദു​ൽ ഷു​ക്കൂ​ർ, അ​ബ്ദു​ൽ മ​ജീ​ദ് എ​ന്നി​വർക്കെതിരെയാണ് കേസെടുത്തത്. കുഴൽപ്പണം കടത്തുകാരെ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തെന്ന പരാതിയിലാണ് നടപടി. സെ​പ്റ്റം​ബ​ർ 15ന് ​വൈ​ത്തി​രി​ക്ക​ടു​ത്ത ചേ​ലോ​ട് മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് യു​വാ​ക്ക​ളി​ൽ ​നി​ന്ന് കു​ഴ​ൽ​പ്പ​ണ​മാ​യി ക​ട​ത്തു​ക​യാ​യി​രു​ന്ന മൂ​ന്നു​ ല​ക്ഷ​ത്തി​ൽ​പ​രം രൂ​പ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ പൊലീസ് പി​ടി​ച്ചെടുത്തി​രു​ന്നു. കസ്റ്റഡിയിലെടുത്ത ഈ പണം ജി.ഡിയിൽ രേഖപ്പെടുത്തി ട്രഷറിയിലേക്ക് മാറ്റണമെന്നാണ് നടപടിക്രമം. എന്നാൽ, പൊലീസ് ഉദ്യോഗസ്ഥർ പണം മോഷ്ടിക്കുകയായിരുന്നു. ഈ പണം പ്രാദേശിയ രാഷ്ട്രീയ നേതാവിന് കൊടുത്തെന്നും പറയപ്പെടുന്നു. ഇതേതുടർന്നാണ് പൊലീസുകാർക്കെതിരെ കേസെടുത്തത്.

 

അതേസമയം, പണം മോഷ്ടിച്ചെന്ന് ചൂണ്ടിക്കാട്ടി കുഴൽപ്പണക്കടത്ത് സംഘം പരാതി നൽകിയതോടെ വിവരം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ആഭ്യന്തര അന്വേഷണം നടത്താൻ വയനാട് എസ്.പി ഉത്തരവിട്ടു. കൽപറ്റ ഡിവൈ.എസ്.പിയും സ്പെഷ്യൽ ബ്രാഞ്ചും നടത്തിയ അന്വേഷണത്തിൽ പൊലീസ് ഉദ്യോഗസ്ഥർ കുഴൽപ്പണം തട്ടിയെടുത്തതായി കണ്ടെത്തി. ഇതേതുടർന്ന് വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ കു​ഴ​ൽ​പ്പ​ണം പി​ടി​ച്ച കേ​സ് കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ വീ​ഴ്ച​വ​രു​ത്തി​യെ​ന്ന് ചൂണ്ടിക്കാട്ടി അ​നി​ൽ​കു​മാ​ർ അ​ട​ക്കം നാ​ല് പൊ​ലീ​സു​കാ​രെ ഉ​ത്ത​ര​മേ​ഖ​ല ഐ.​ജി സ​സ്പെ​ൻ​ഡ് ചെ​യ്തു. എ.​എ​സ്.​ഐ ബി​നീ​ഷ്, സി.​പി.​ഒ​മാ​രാ​യ അ​ബ്ദു​ൽ ഷു​ക്കൂ​ർ, അ​ബ്ദു​ൽ മ​ജീ​ദ് എ​ന്നി​വ​രാ​ണ് സ​സ്പെ​ൻ​ഷ​നി​ലാ​യ മ​റ്റു പൊ​ലീ​സു​കാ​ർ. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നടപടി. വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ പിടിച്ചെടുത്ത കു​ഴ​ൽ​പ്പ​ണം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ വീ​ഴ്ച​വ​രു​ത്തി​യെന്നാ​ണ് ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe