കണ്ണൂർ: വിജയദശമി ദിനത്തിൽ പൊലീസ് വാഹനത്തിന് പൂജ നടത്തി മന്ത്രി കടന്നപ്പള്ളി രാമചചന്ദ്രൻ. കണ്ണൂരിലെ വസതിയിൽ വെച്ചായിരുന്നു മന്ത്രിയുടെ പൂജ. ഔദ്യോഗിക വാഹനത്തിനും അകമ്പടി വാഹനമായ പൊലീസ് വാഹനത്തിനുമാണ് പൂജ നടത്തിയത്.
പൂജ നടത്തിയത് വാർത്തയായതിന് പിന്നാലെ വിശദീകരണവുമായി മന്ത്രിയുടെ ഓഫീസ് രംഗത്തെത്തി. എല്ലാ വർഷവും പൂജ പതിവുള്ളതാണെന്നും വാഹനങ്ങൾ പൂജിക്കുന്ന കൂട്ടത്തിൽ പൊലീസിന്‍റെ അകമ്പടി വാഹനവും പൂജിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് വിശദീകരണം.
അതേസമയം, വിജയദശമി ദിനത്തിൽ മന്ത്രി കടന്നപ്പള്ളി രാമചചന്ദ്രൻ വാഹനങ്ങൾ പൂജിക്കുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.