വിജിലൻസ് കേസ് അപമാനിക്കാൻ – പി.വി. അൻവർ

news image
Jan 25, 2025, 4:31 am GMT+0000 payyolionline.in

മ​ഞ്ചേ​രി: ആ​ലു​വ ഈ​സ്റ്റ് വി​ല്ലേ​ജി​ൽ പാ​ട്ട​വ​കാ​ശം മാ​ത്ര​മു​ള്ള 11.46 ഏ​ക്ക​ർ ഭൂ​മി പോ​ക്കു​വ​ര​വ് ന​ട​ത്തി കൈ​വ​ശ​പ്പെ​ടു​ത്തി​യ​ത് സം​ബ​ന്ധി​ച്ച വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ത​ന്നെ അ​പ​മാ​നി​ക്കാ​നു​ള്ള ‘പി​ണ​റാ​യി​സ’​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് മു​ൻ എം.​എ​ൽ.​എ പി.​വി. അ​ൻ​വ​ർ. പാ​ട്ട​വ​കാ​ശ​മു​ള്ള ഭൂ​മി നി​കു​തി​യ​ട​ച്ച് അ​ൻ​വ​ർ സ്വ​ന്ത​മാ​ക്കി​യെ​ന്ന പ​രാ​തി​യി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ അ​ഡീ​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി വി​ജി​ല​ൻ​സ് ഡ​യ​റ​ക്‌​ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത് സം​ബ​ന്ധി​ച്ച് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ​ട​ച്ച് ആ​ധാ​രം ര​ജി​സ്‌​റ്റ​ർ ചെ​യ്‌​ത ഭൂ​മി​യാ​ണ് പി​ന്നീ​ട് പോ​ക്കു​വ​ര​വ് ന​ട​ത്തി​യ​ത്. ആ​ലു​വ എ​ട​ത്ത​ല​യി​ൽ സ്വ​കാ​ര്യ ഹോ​ട്ട​ൽ ഗ്രൂ​പ്പ് പാ​ട്ട​ത്തി​നെ​ടു​ത്ത ഭൂ​മി​യി​ലെ വാ​യ‌്പ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തോ​ടെ ഡ​ൽ​ഹി​യി​ലെ ട്രൈ​ബ്യൂ​ണ​ൽ ലേ​ല​ത്തി​ൽ വെ​ച്ച​പ്പോ​ൾ 5.54 കോ​ടി രൂ​പ പ​ണ​മ​ട​ച്ചാ​ണ് വ​സ്തു ല​ഭ്യ​മാ​ക്കി​യ​ത്.

ട്രൈ​ബ്യൂ​ണ​ൽ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഭൂ​മി​ക്കൈ​മാ​റ്റം ന​ട​ന്ന​ത്. ഹോ​ട്ട​ൽ ഗ്രൂ​പ് ടി.​എ​ഫ്.​ഐ​യി​ൽ​നി​ന്ന് വാ​യ്പ​യെ​ടു​ക്കു​ക​യും തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തോ​ടെ ലേ​ല​ത്തി​ൽ​വെ​ക്കു​ക​യും ചെ​യ്തു. ലേ​ല​ത്തി​നെ​ടു​ത്ത​ശേ​ഷം വ​സ്തു‌ ട്രൈ​ബ്യൂ​ണ​ൽ മു​ഖേ​ന​യാ​ണ് കൈ​മാ​റി​യ​തെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe