വിജിൽ തിരോധാനം ; പ്രതികൾ റിമാൻഡിൽ പ്രതികൾക്കായി പോലീസ് നൽകിയ കസ്റ്റഡി അപേക്ഷ കൊയിലാണ്ടി മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും

news image
Aug 26, 2025, 2:50 am GMT+0000 payyolionline.in

കോഴിക്കോട്: കോഴിക്കോട് ലഹരി ഉപയോഗതിനിടെ മരിച്ച യുവാവിനെ കുഴിച്ചിട്ട കേസിൽ പിടിയിലായ പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികൾക്കായി പൊലിസ് നൽകിയ കസ്റ്റഡി അപേക്ഷ കൊയിലാണ്ടി മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. പ്രതികളെ കസ്റ്റഡിയിൽ ലഭിച്ചാലുടൻ മൃതദേഹം കണ്ടെടുക്കാനടക്കം നടപടികൾ തുടങ്ങുമെന്ന് പൊലിസ് അറിയിച്ചു. വെസ്റ്റ് ഹിൽ ചുങ്കം സ്വദേശിയായ വിജിലിൻ്റെ മരണത്തിൽ സുഹൃത്തുക്കളായ എരഞ്ഞിപ്പാലം സ്വദേശി നിഖിൽ, വേങ്ങേരി സ്വദേശി ദീപേഷ് എന്നിവരാണ് എലത്തൂർ പൊലിസിൻ്റെ പിടിയിലായത്. 2019ൽ ആണ് കേസിനാസ്പദമായ സംഭവം. സുഹൃത്തുക്കളായ നാല് പേർ ചേർന്ന് ലഹരി ഉപയോഗിക്കുന്നതിനിടെ അമിത അളവിലുള്ള ലഹരി ഉപയോഗത്തെ തുടർന്ന് വിിജിൽ മരിക്കുകയായിരുന്നു. തുടർന്ന് മറ്റ് മൂന്നു പേർ ചേർന്ന് മൃതദേഹം കുഴിച്ചിട്ടു. കേസിൽ പൂവാട്ട്പറമ്പ സ്വദേശി രഞ്ജിത്തിനെയാണ് ഇനി പിടികൂടാനുള്ളത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe