ഗസ്സ: വെള്ളവും ഭക്ഷണവും മരുന്നുകളുമായി പത്ത് ട്രക്കുകളും വിദേശ ഡോക്ടർമാരടങ്ങുന്ന മെഡിക്കൽ സംഘവും ഗസ്സയിലേക്ക് പ്രവേശിച്ചു. റഫ അതിർത്തി വഴി സംഘം ഗസ്സയിലെത്തിയതായി ഫലസ്തീൻ അതിർത്തി ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് പറഞ്ഞു. വിദേശ ഡോക്ടർമാരുടെ സംഘത്തിൽ 10 പേരാണുള്ളത്.
എന്നാൽ, ഗസ്സയിലേക്ക് ഇന്ധനം എത്തിക്കാൻ ഇതുവരെ നടപടികളൊന്നുമായിട്ടില്ല. ഗസ്സയിലെ ആശുപത്രികളുടെ പ്രവർത്തനം ഇന്ധനം ഇല്ലാത്തതിനെ തുടർന്ന് നിലച്ച അവസ്ഥയിലാണ്. ഡയാലിസിസ് ആവശ്യമുള്ള 1,000 രോഗികളും ഇൻക്യുബേറ്ററുകളിൽ 100ലേറെ കുട്ടികളുമാണ് കഴിയുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ ഗസ്സയിലെ ഹ്യുമാനിറ്റേറിയൻ കോർഡിനേറ്റർ ലിൻ ഹാസ്റ്റിങ്സ് പറഞ്ഞു.