ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ വിദ്യാര്‍ഥിനിക്ക് അശ്ലീല ചിത്രങ്ങളും വിഡിയോകളും അയച്ച അധ്യാപകന്‍ അറസ്റ്റില്‍. വിവേക് ചൗഹാന്‍ എന്ന അധ്യാപകനാണ് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പിടിയിലായത്.
വിദ്യാര്‍ഥിനിയുമായി സംസാരിക്കാനായി ആദ്യം അധ്യാപകന്‍ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചു. പിന്നാലെയാണ് വിവേക് ചൗഹാന്‍ മോശമായി പെരുമാറാന്‍ തുടങ്ങിയത്. നല്ല രീതിയില്‍ സംസാരിച്ച് തുടങ്ങിയതിന് പിന്നാലെ വിവേക് അശ്ലീല ചിത്രങ്ങളും വിഡിയോകളും ആയക്കാന്‍ തുടങ്ങുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി ഇത് എതിര്‍ത്തു. എന്നാല്‍ സംഭവം പുറത്ത് പറയാതിരിക്കാന്‍ അധ്യാപകന്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പൊലീസ് വ്യക്തമാക്കുന്നു.
ശല്ല്യം സഹിക്കാന്‍ കഴിയാതെ ആയതോടെ പെണ്‍കുട്ടി മാതാപിതാക്കളോട് കാര്യം പറഞ്ഞു. ഉടന്‍ തന്നെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അധ്യാപകന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.