വിദ്യാർത്ഥികളെ ഇറക്കി വന്ന സ്‌കൂൾ വാനിൽ നിർത്തിയിട്ട ഉടൻ തീ, നിമിഷ നേരം കൊണ്ട് അപകടം, തീ ആണയ്ക്കാനുള്ള ശ്രമം വിഫലം

news image
Mar 30, 2026, 3:31 am GMT+0000 payyolionline.in

കോഴിക്കോട്: വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്‌കൂൾ വാൻ കത്തിനശിച്ചു. കോഴിക്കോട് കുന്നമംഗലത്താണ് സംഭവം. വിദ്യാർത്ഥികളെ സ്‌കൂളിൽ വിട്ടതിനുശേഷം മടങ്ങിയെത്തി നിർത്തിയിട്ട ഉടനെയാണ് വാഹനത്തിൽ നിന്ന് തീ ഉയർന്നത്. കോണോട്ട് തൂമ്പറ്റച്ചാലിൽ അബ്ദുറഹിമാൻ എന്നയാളുടെ വീടിന് മുൻപിലാണ് വാഹനം നിർത്തിയിരുന്നത്.

പ്രദേശവാസികൾ ചേർന്ന് തീ അണയ്ക്കാൻ ശ്രമം നടത്തിയെങ്കിലും, ഇന്ധന ടാങ്കിലേക്ക് തീ പടർന്നതോടെ ആളിപ്പടരുകയായിരുന്നു. ഇത് വാൻ നിർത്തിയിട്ടിരുന്ന വീടിൻറെ ഒരു ഭാഗത്തേക്കും വ്യാപിച്ചു. തുടർന്ന് വെള്ളിമടുകുന്ന് നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തിയാണ് തീ പൂർണ്ണമായും അണച്ചത്. പ്രദീഷ് കാട്ടിൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള വാൻ ആണ് കത്തി നശിച്ചത്. അബ്ദുറഹ്‌മാൻറെ വീട്ടിൽ പ്രദീഷ് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. പ്രദീഷിൻറെ വാൻ കോണോട്ട് എൽപി സ്‌കൂളിന് വേണ്ടി സർവീസ് നടത്തുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe