കോഴിക്കോട് : സ്കൂൾ വിദ്യാർത്ഥിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ നരിക്കുനി പുളിക്കൽപ്പാറ സ്വദേശി കുന്നാറത്ത് വീട്ടിൽ ജംഷീർ (40 )നെയാണ് കുന്ദമംഗലം പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
വെള്ളന്നൂരിൽ ബസ് കാത്ത് നിൽക്കുകയായിരുന്ന വിദ്യാർത്ഥിയെ സ്കൂട്ടറിൽ കയറ്റിയ പ്രതി ലൈംഗിക ഉദ്ദേശത്തോടുകൂടി കടന്നു പിടിക്കുകയായിരുന്നു. തുടർന്ന് കുന്ദമംഗലം പോലീസ് അന്വേഷണം നടത്തി വരവെ പ്രതിയെ കുന്ദമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കിരണിന്റെ നിർദ്ദേശപ്രകാരം എസ് ഐ നിധിൻ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു .