വിദ്യാർത്ഥിയുടെ ആത്മഹത്യ ശ്രമം; മലയാളം അധ്യാപികക്കെതിരെ കേസ്; സംഭവം തിരുവല്ല ടീച്ചേഴ്സ് ട്രെയിനിങ് കോളേജിൽ

news image
Jan 18, 2024, 11:36 am GMT+0000 payyolionline.in

പത്തനംതിട്ട: തിരുവല്ല സർക്കാർ ടീച്ചേഴ്സ് ട്രെയിനിങ് കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തിൽ അധ്യാപികക്കെതിരെ കേസെടുത്ത് പൊലീസ്. മലയാളം വിഭാ​ഗം അധ്യാപിക മിലീന ജെയിംസിനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. അധ്യാപിക മാനസികമായി പീഡിപ്പിച്ചെന്നാണ് വിദ്യാർത്ഥി മൊഴി നൽകിയിരിക്കുന്നത്. രണ്ടാം വർഷ വിദ്യാർത്ഥി അക്ഷയ് പി. ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ ആണ് കേസ് എടുത്തിരിക്കുന്നത്.

സംഭവത്തിൽ പ്രതിഷേധവുമായി എസ്എഫ്ഐ രം​ഗത്തെത്തിയിരുന്നു. വിദ്യാർഥികൾ പരാതി ഉന്നയിക്കുന്ന മലയാളം വിഭാഗം അദ്ധ്യാപികയ് ക്ക് എതിരെ നടപടി എടുക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ല എന്നായിരുന്നു എസ്എഫ്ഐ നിലപാട്. ഗുരുതരാവസ്ഥയിലായ വിദ്യാർത്ഥിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe