വിദ്യാർഥികൾ പരീക്ഷാ ചൂടിൽ, എസ് എസ് എൽ സി മോഡൽ തിങ്കളാഴ്ച തുടങ്ങും

news image
Feb 17, 2024, 7:18 am GMT+0000 payyolionline.in
കൊച്ചി: എസ്.എസ്.എല്‍.സി. മോഡല്‍ പരീക്ഷകള്‍ ഈ മാസം 19-ന് ആരംഭിച്ച് 23-ന് അവസാനിക്കും. രാവിലെ 9.45 മുതല്‍ 11.30 വരെയും ഉച്ചയ്ക്ക് ശേഷം രണ്ടുമണി മുതല്‍ 3.45 വരെയുമാണ് മോഡൽ പരീക്ഷകൾ. എസ്എസ്എല്‍സി പൊതുപരീക്ഷ  മാര്‍ച്ച് 4 മുതല്‍  മാര്‍ച്ച്  25 വരെയാണ്.

 

ഹയര്‍ സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ പൊതുപരീക്ഷകള്‍ മാര്‍ച്ച് ഒന്നിന് ആരംഭിച്ച് 26-ന് അവസാനിക്കും. രാവിലെ 9.30-ന് പരീക്ഷ തുടങ്ങും.
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ പൊതുപരീക്ഷകള്‍ മാര്‍ച്ച് ഒന്നിന് ആരംഭിച്ച് 26-ന് സമാപിക്കും. രാവിലെ 9.30 മുതല്‍ ആണ്.
ഒന്നുമുതല്‍ ഒമ്പതുവരെ ക്ലാസുകളിലെ പൊതുപരീക്ഷ മാര്‍ച്ച് ഒന്നിന് തുടങ്ങി 27-ന് അവസാനിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe