വിനയകുമാറിന്റെ അറസ്റ്റ്:’ വകുപ്പ് തലത്തിൽ പരിശോധിക്കും’: മന്ത്രി പി രാജീവ്

news image
Oct 3, 2023, 12:19 pm GMT+0000 payyolionline.in

കൊച്ചി: സർക്കാരിന് കീഴിലെ യുണൈറ്റഡ് ഇലക്ട്രിക്കൽസ് ഇൻഡസ്ട്രീസ് എംഡി വിനയകുമാറിനെ പണം വെച്ച് ചീട്ട് കളിച്ച് പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി വ്യവസായ മന്ത്രി പി രാജീവ്.  ഇക്കാര്യം വകുപ്പ് തലത്തിൽ പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. കൂടുതൽ കാര്യങ്ങൾ പിന്നീട് പറയാമെന്നും മന്ത്രി പറഞ്ഞു. ഇന്നലെ രാത്രിയാണ് വിനയകുമാറും സംഘവും പിടിയിലാവുന്നത്. കോടിയേരി ബാലകൃഷ്ണൻ്റെ ഭാര്യ വിനോദിനിയുടെ സഹോദരനാണ് വിനയകുമാർ.

മുഖ്യമന്ത്രിക്കെതിരായ ഗവർണറുടെ വിമർശനം ഭരണഘടനാപരമായ അവ്യക്തത കൊണ്ടാണ്. ഭരണഘടനാപരമായ ഉത്തരവാദിത്തം മുഖ്യമന്ത്രിയും മന്ത്രിമാരും നിർവ്വഹിക്കുന്നുണ്ട്. ഭരണഘടനയുടെ അന്തസത്ത എല്ലാവരും മനസിലാക്കണം. അത് മനസിലാക്കാത്തതാണ് ഇത്തരം അവ്യക്തതകൾക്ക് കാരണമെന്നും രാജീവ് കൂട്ടിച്ചേർത്തു.

ഇന്നലെ രാത്രിയാണ് ട്രിവാൻഡ്രം ക്ലബ്ബിൽ പണം വെച്ച് ചീട്ടുകളിച്ച സംഘം പിടിയിലായത്. സംഭവത്തിൽ ചീട്ടുകളി സംഘമിരുന്ന മുറി എടുത്തത് പൊതുമേഖലാ സ്ഥാപനത്തിലെ എംഡിയും കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യാ സഹോദരനുമായ വിനയകുമാറിന്‍റെ പേരിലായിരുന്നു. ട്രിവാന്‍ഡ്രം ക്ലബ്ലില്‍ പണംവച്ച് ചീട്ടുകളിച്ച ഒൻപതംഗ സംഘമാണ് പൊലീസ് പിടിയിലായത്. അഞ്ചര ലക്ഷത്തിലധികം രൂപയാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്. സംഭവത്തിൽ വിനയകുമാർ ഉള്‍പ്പടെ 9 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe