തിരുവനന്തപുരം: സംവിധായകന്‍ വിനയന്റെ പരാതിയില്‍ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചതായി അറിയില്ലെന്ന് മന്ത്രി സജി ചെറിയാന്‍. രഞ്ജിത്തും വിനയനും മലയാള സിനിമയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കിയവരാണ്. വിഷയങ്ങള്‍ രമ്യമായി പരിഹരിക്കും.
മികച്ച ജൂറിയാണ് ഇത്തവണ അവാര്‍ഡുകള്‍ നിശ്ചയിച്ചത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ജൂറി അംഗമല്ല. അവാര്‍ഡ് നിര്‍ണയത്തില്‍ രഞ്ജിത്ത് സ്വാധീനം ചെലുത്തിയിട്ടില്ല. അവാര്‍ഡിനെപ്പറ്റി വിനയന്‍ അടക്കമുള്ളവര്‍ക്കും പരാതി ഇല്ല. അദ്ദേഹത്തിന്റെ സിനിമയെക്കുറിച്ച് മോശമായി സംസാരിച്ചു എന്നാണ് പരാതി. ഡല്‍ഹിയിലുള്ള മുഖ്യമന്ത്രി തിരിച്ചെത്തിയശേഷം ആലോചിച്ച് തീരുമാനമെടുക്കുമെന്നും മാധ്യമങ്ങളോട് സജി ചെറിയാന്‍ പറഞ്ഞു.