വിനോദയാത്രാ സംഘത്തിലെ 5 യുവാക്കൾ ഷോളയാർ ചുങ്കത്ത് മുങ്ങിമരിച്ചു

news image
Oct 20, 2023, 1:41 pm GMT+0000 payyolionline.in

തൃശൂർ : ഷോളയാർ ചുങ്കത്ത് വിനോദ യാത്രാ സംഘത്തിലെ അഞ്ച് യുവാക്കൾ പുഴയിൽ മുങ്ങിമരിച്ചു. കോയമ്പത്തൂർ കെണറ്റിക്കടവിൽ നിന്നുള്ള വിദ്യാർഥികളാണ് മരിച്ചത്. അഞ്ച് ബൈക്കുകളിലായി 10 പേരാണ് വിനോദയാത്രയ്ക്കായി ഷോളയാറിലെത്തിയത്. ഇവരിൽ അഞ്ച് പേരാണ് ഒഴുക്കിൽ പെട്ട് മരിച്ചത്. മൃതദേഹങ്ങൾ വാൽപ്പാറ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe