വിമാനത്തിൽ സ്ഫോടനമുണ്ടാകുമെന്ന് പറഞ്ഞതിന് അറസ്റ്റിലായ ഇന്ത്യൻ വിദ്യാർഥിയെ സ്പാനിഷ് കോടതി വെറുതെവിട്ടു

news image
Jan 27, 2024, 9:34 am GMT+0000 payyolionline.in

ലണ്ടൻ: സുഹൃത്തുക്കളുമായി യാത്ര ചെയ്യവെ, താൻ സഞ്ചരിച്ച വിമാനത്തിൽ സ്ഫോടനമുണ്ടാകുമെന്ന് തമാശ പറഞ്ഞതിന് അറസ്റ്റിലായ ബ്രിട്ടീഷ്-ഇന്ത്യൻ വിദ്യാർഥിയെ സ്പാനിഷ് കോടതി വെറുതെവിട്ടു. ബാത് യൂനിവേഴ്സിറ്റിയിലെ സാമ്പത്തിക ശാസ്ത്ര വിദ്യാർഥിയായ ആദിത്യ വർമയെ ആണ് വെറുതെവിട്ടത്.

2022 ജൂലൈയിൽ സുഹൃത്തുക്കൾക്കൊപ്പം ഐലൻഡ് ഓഫ് മെനോർകയി​ലേക്ക് പോവുകയായിരുന്നു ആദിത്യ വർമ. സ്നാപ്ചാറ്റിൽ താൻ താലിബാൻ അംഗമാണെന്ന് പറഞ്ഞതാണ് ആദിത്യക്ക് വിനയായത്. ”പറക്കുന്നതിനിടെ, ഈ വിമാനം പൊട്ടിത്തെറിക്കും. ഞാൻ താലിബാൻ അംഗമാണ്.”- എന്നായിരുന്നു ഗാറ്റ്‍വിക് വിമാനത്താവളം വിടുന്നതിന് മുമ്പ് വിദ്യാർഥിയുടെ സന്ദേശം. പരിശോധനയിൽ ആദിത്യയുടെ കൈയിൽ നിന്ന് സ്ഫോടകവസ്തുക്കളൊന്നും കണ്ടെടുത്തിട്ടില്ലെന്നും അതിനാൽ ഭീഷണി സത്യമാണെന്ന് വിശ്വസിക്കാൻ കഴിയില്ലെന്നും സ്പാനിഷ് കോടതി വിലയിരുത്തി.

സംഭവം നടക്കുമ്പോൾ 18 വയസായിരുന്നു ആദിത്യയുടെ പ്രായം. അറസ്റ്റ് ചെയ്ത് രണ്ടുദിവസത്തിനു ശേഷം ജാമ്യത്തിൽ വിടുകയായിരുന്നു പൊലീസ്. സുഹൃത്തുക്കൾ മാത്രമുള്ള ഒരു ഗ്രൂപ്പിൽ വിമാനത്തിൽ സ്ഫോടനമുണ്ടാകുമെന്ന് തമാശ പറഞ്ഞതാണെന്നും ആരെയും ഉപദ്രവിക്കാൻ ലക്ഷ്യമിട്ടായിരുന്നില്ലെന്നും ആദിത്യ കോടതിയിൽ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe