മംഗളൂരു: അന്താരാഷ്ട്ര വിമാനത്താവളത്തിൽ മുംബൈയിൽനിന്നുള്ള ആഭ്യന്തര വിമാന യാത്രക്കാരനിൽനിന്ന് 500 ഗ്രാം ഹൈഡ്രോപോണിക് കഞ്ചാവ് ഉദ്യോഗസ്ഥർ കണ്ടെത്തി. ഇൻഡിഗോ വിമാനത്തിലാണ് ശങ്കർ നാരായൺ പോദ്ദാർ എത്തിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോദ്ദാർ വിമാനം ഇറങ്ങിയ ഉടൻ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ ഇയാളെ പിടികൂടുകയായിരുന്നു. കൂടുതൽ അന്വേഷണത്തിനും നിയമനടപടികൾക്കുമായി യാത്രക്കാരനെയും പിടിച്ചെടുത്ത വസ്തുക്കളും ബാജ്പെ പൊലീസിന് കൈമാറി.