ചെന്നൈ: മുമ്പില്ലാത്തവിധം സ്വർണവില റോക്കറ്റ് വേഗത്തിൽ കുതിച്ചുകയറുമ്പോഴും സ്വർണം വാങ്ങികൂട്ടി സെൻട്രൽ ബാങ്കുകൾ. ഒക്ടോബർ 17ന് സ്വർണം ഒരു ഔൺസിന് 4,381.58 ഡോളറായിരുന്നു വില. എന്നാൽ ഒക്ടോബറിൽ സെൻട്രൽ ബാങ്കുകൾ വാങ്ങിക്കുട്ടിയത് 53 ടൺ സ്വർണം. മുമ്പത്തെ മാസത്തെക്കാൾ 36 ശതമാനം കൂടുതലായിരുന്നു ഇത്. ഈ വർഷം മുഴുവൻ ബാങ്കുകൾ ഇങ്ങനെ മടിയില്ലാതെ സ്വർണം വാങ്ങിക്കൂട്ടി. നാഷണൽ ബാങ്ക് ഓഫ് പോളണ്ടിന് കീഴിലുള്ള കുറച്ച് ബാങ്കുകൾ മാത്രമാണ് ഇങ്ങനെ വൻതോതിൽ സ്വർണം വാങ്ങുന്നതെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക സീനിയർ അനലിസ്റ്റ് കൃഷ്ണ ഗോപാൽ പറയുന്നു.
ഈ വർഷം ഒക്ടോബർ വരെ ഇവരുടെ മൊത്തം വാങ്ങൽ 254 ടൺ ആണ്. എന്നാൽ ഇത് കഴിഞ്ഞ മൂന്നുവർഷത്തെ അപേക്ഷിച്ച് കുറവാണ്. ഇത്തരം സ്വർണം വാങ്ങൽ അവസരോചിതം എന്നതിനെക്കാളുപരി തന്ത്രപരമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ മേയ് മുതൽ നിർത്തിവെച്ചിരുന്ന സ്വർണം വാങ്ങൽ ബാങ്ക് ഒക്ടോബറിൽ പുനരാരംഭിക്കുകയായിരുന്നു. ബാങ്കിന്റെ മൊത്തം സ്വർണ നിക്ഷേപം ഇതോടെ 531 ടണ്ണായി ഉയർന്നു.
ഈ വർഷം ഏറ്റവും കൂടുതൽ സ്വർണം വാങ്ങിക്കൂട്ടിയ ബാങ്ക് സെൻട്രൽ ബാങ്കാണ്, 83 ടണ്ണാണ് ഈ വർഷം വാങ്ങിയത്. രണ്ടാം സ്ഥാനം കസാക്കിസ്ഥാനിലെ ബാങ്കാണ്. ഇവർ 41 ടൺ വാങ്ങിക്കൂട്ടി. സെൻട്രൽ ബാങ്ക് ഓഫ് ബ്രസീൽ ഒക്ടോബറിൽ 16 ടൺ വാങ്ങി. അതേസമയം ഇവർ സെപ്റ്റംബറിൽ 15 ടണ്ണും വാങ്ങിയിരുന്നു. മറ്റ് സ്വർണക്കൊതിയുള്ള ബാങ്കുകൾ ഇവയാണ്. ഇവരുടെ ഒക്ടോബറിലെ വാങ്ങൽ ബ്രായ്ക്കറ്റിൽ: സെൻട്രൽബാങ്ക് ഓഫ് ഉസ്ബെകിസ്ഥാൻ (9 ടൺ), ബാങ്ക് ഓഫ് ഇന്റൊനേഷ്യ (4 ടൺ), സെൻട്രൽ ബാങ്ക് ഓഫ് തുർക്കി (3 ടൺ), ചെക് നാഷണൽ ബാങ്ക് (2 ടൺ), നാഷണൽ ബാങ്ക് ഓഫ് കിർഗിസ് റിപ്പബ്ലിക് (2 ടൺ). ബാങ്ക് ഓഫ് ഘാന, പീപ്പിൾസ് ബാങ്ക് ഓഫ് ചൈന, നാഷണൽ ബാങ്ക് ഓഫ് കസാകിസ്ഥാൻ, സെൻട്രൽ ബാങ്ക് ഓഫ്ഫിലിപ്പീൻസ് എന്നീ ബാങ്കുകൾ ഒരു ടൺ അടുപ്പിച്ച് വാങ്ങി. അതേസമയം സെൻട്രൽ ബാങ്ക് ഓഫ് റഷ്യ വില കൂടുതൽ കിട്ടുമെന്നായതോടെ സ്വർണം വിറ്റഴിച്ചു. 3 ടണ്ണോളമാണ് ഇവർ വിറ്റഴിച്ചത്.
