സർവകാല റെക്കോർഡിട്ട് സ്വര്‍ണ്ണ വില കുതിപ്പ് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇന്നലെ സ്വര്‍ണ്ണത്തിന് അല്‍പ്പമൊന്ന് വില കുറഞ്ഞിരുന്നു. കഴിഞ്ഞാഴ്ച സ്വര്‍ണ്ണത്തിൻ്റെ വില 80000 രൂപ കടന്നിരുന്നു. രാജ്യാന്തര വിപണിയിലെ വില വർധനവ് കേരളത്തിലെ സ്വർണവിലയേയും സ്വാധീനിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. എന്നാല്‍ ഇന്നലത്തെ സ്വര്‍ണ്ണ വിലക്ക് 160 രൂപയുടെ കുറവ് പവന് രേഖപ്പെടുത്തിയിരുന്നു.
കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 81,520 രൂപയാണ്. ഇന്നലത്തെക്കാള്‍ 400 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 81,920 രൂപയായിരുന്നു ഇന്നലത്തെ വില. ഗ്രാമിന് 10,190 രൂപയുമായി.
ഗ്രാമിന് 50 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സ്വര്‍ണ്ണം എപ്പോഴും ഒരു നിക്ഷേപമായിട്ടാണ് എല്ലാവരും കാണുന്നത്. അതിനാല്‍ വില എത്ര കൂടിയാലും സ്വര്‍ണ്ണം വാങ്ങാറുണ്ട്. വരും ദിവസങ്ങളില്‍ ലീണ്ടും സ്വര്‍ണ്ണത്തിൻ്റെ വില കൂടുമെന്നാണ് സൂചന