തിരുവനന്തപുരം: കേരളത്തിൽ തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില ഇടിഞ്ഞു. ശനിയാഴ്ച സർവ്വകാല റെക്കോർഡിലേക്കെത്തിയ സ്വർണവില ഈ ആഴ്ചയിൽ താഴേക്കിറങ്ങുകയായിരുന്നു. ഇന്ന് 240 രൂപ പവന് കുറഞ്ഞു. ഇന്നലെ 400 രൂപയും കുറഞ്ഞിരുന്നു. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് സ്വർണത്തിന് കുറഞ്ഞത് 800 രൂപയാണ്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 45120 രൂപയാണ്.
46,000 ത്തിലേക്ക് അടുത്ത സ്വർണവില കുറയുന്നത് വിവാഹ വിപണിക്ക് ആശ്വാസമാണ്. ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുത്തനെ ഉയർന്നതാണ് സംസ്ഥാനത്തും വില ഉയരാനുള്ള കാരണം.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 5640 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4675 രൂപയുമാണ്. വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട് . രണ്ട രൂപ കുറഞ്ഞ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 77 രൂപയായി. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.
കഴിഞ്ഞ പത്ത് ദിവസത്തെ സ്വർണവില ഒറ്റനോട്ടത്തില്‍
ഒക്ടോബർ 22 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 45,280 രൂപ
ഒക്ടോബർ 23 – ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 45,080 രൂപ
ഒക്ടോബർ 24 – ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ ഉയർന്നു. വിപണി വില 45,240 രൂപ
ഒക്ടോബർ 25 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയർന്നു. വിപണി വില 45,320 രൂപ
ഒക്ടോബർ 26 – ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ ഉയർന്നു.. വിപണി വില 45,440 രൂപ
ഒക്ടോബർ 27 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 45,4400 രൂപ
ഒക്ടോബർ 28 – ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപ ഉയർന്നു. വിപണി വില 45,920 രൂപ
ഒക്ടോബർ 29 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 45,920 രൂപ
ഒക്ടോബർ 30 – ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 45,760 രൂപ
ഒക്ടോബർ 31 – ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപ കുറഞ്ഞു. വിപണി വില 45,360 രൂപ
നവംബർ 1 – ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞു. വിപണി വില 45,120 രൂപ