വിഷുവിന് വീട്ടിലെത്താം; ബെംഗളൂരുവിൽനിന്ന് എറണാകുളത്തേക്കു സ്പെഷൽ ട്രെയിൻ; സ്റ്റോപ്പുകൾ ഇവ

news image
Apr 11, 2025, 2:58 pm GMT+0000 payyolionline.in

തിരുവനന്തപുരം∙ യാത്രക്കാരുടെ തിരക്ക് പരിഗണിച്ചു ബെംഗളൂരുവിൽനിന്ന് എറണാകുളത്തേക്കു സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. 06575 എസ്എംവിടി ബെംഗളൂരു–എറണാകുളം സ്പെഷൽ ശനിയാഴ്ച വൈകിട്ട് 4.35ന് പുറപ്പെട്ട് 13ന് പുലർച്ചെ 3ന് എറണാകുളത്ത് എത്തും. മടക്ക ട്രെയിൻ (06576) 14ന് രാത്രി 10ന് എറണാകുളത്തുനിന്നു പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 10.55ന് ബെംഗളൂരുവിൽ എത്തും. റിസർവേഷൻ ആരംഭിച്ചു.സ്റ്റോപ്പുകൾ : കൃഷ്ണരാജപുരം, ബംഗാരപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശൂർ, ആലുവ. കോച്ചുകൾ: സെക്കൻഡ് എസി–1, തേഡ് എസി–1, സ്ലീപ്പർ–8, ജനറൽ–4.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe