വിഷു കളറാക്കാൻ മോളിവുഡ്; ഇന്നത്തെ റിലീസ്

news image
Apr 10, 2025, 7:27 am GMT+0000 payyolionline.in

വിഷു കളറാക്കാൻ മോളിവുഡ്. മമ്മൂട്ടിയുടെ ബസൂക്ക , നസ്ലന്റെ ആലപ്പുഴ ജിംഖാന, ബേസിൽ ജോസഫിന്റെ മരണമാസ് എന്നിവയാണ് ഇന്നത്തെ മലയാളം റിലീസ്.

ബസൂക്ക

നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം മമ്മൂട്ടി ചിത്രം ‘ബസൂക്ക’ ഇന്ന് മുതൽ തിയറ്ററുകളിലെത്തും. ഗെയിം ത്രില്ലർ സിനിമയായ ബസൂക്ക തിയേറ്റർ ഓഫ് ഡ്രീംസ് ഇൻ അസോസിയേഷൻ വിത്ത് സരിഗമയുടെ ബാനറിൽ തിരക്കഥാകൃത്ത് ജിനു വി എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് നിർമിച്ചത്.

മമ്മൂട്ടിക്കു പുറമേ ഗൗതം വാസുദേവ് മേനോൻ, സിദ്ധാർത്ഥ് ഭരതൻ, ഷൈൻ ടോം ചാക്കോ, ഹക്കിം ഷാജഹാൻ, ഡീൻ ഡെന്നിസ്, സുമിത് നേവൽ (ബിഗ് ബി ഫെയിം) ദിവ്യാപിള്ള, ഐശ്യര്യാ മേനോൻ, സ്‌ഫടികം ജോർജ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സംഗീതം – സായ്‌ദ് അബ്ബാസ്. ഛായാഗ്രഹണം- നിമിഷ് രവി. എഡിറ്റിങ് – നൗഫൽ അബ്ദുള്ള

 

സ്റ്റെലിഷ് ലുക്കിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ചിത്രത്തിൻ്റെ ടീസറും പോസ്റ്ററുകളുമൊക്കെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായിരുന്നു

ആലപ്പുഴ ജിംഖാന

നസ്ലെൻ കെ. ഗഫൂർ, ലുക്മാൻ അവറാൻ, ഗണപതി എസ്. പൊതുവാൾ, സന്ദീപ് പ്രദീപ്, അനഘ രവി തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആലപ്പുഴ ജിംഖാന’.

മരണമാസ്

ബേസിൽ ജോസഫിനെ നായകനാക്കി ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മരണമാസ്’. ടൊവിനോ തോമസ് ആണ് ചിത്രത്തിന്റെ നിർമാതാവ്. രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരും ചിത്രത്തിലുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe