കണ്ണൂർ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ മലയോര സമരയാത്ര ഇന്ന് തുടക്കം. വൈകീട്ട് നാലിന് കരുവഞ്ചാലിൽ കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി അധ്യക്ഷത വഹിക്കും. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും.
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് മലയോര കർഷകരെയും ജനങ്ങളെയും രക്ഷിക്കുക, കാർഷിക മേഖലയിലെ തകർച്ചക്ക് പരിഹാരം ഉണ്ടാക്കുക, ബഫർ സോൺ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രതിപക്ഷ നേതാവിന്റെ മലയോര സമരയാത്ര.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് സംസ്ഥാന കൺവീനർ എം.എം. ഹസൻ, ഘടകകക്ഷി നേതാക്കളായ, പി.ജെ. ജോസഫ്, മോൻസ് ജോസഫ്, സി.പി. ജോണ്‍, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, ജി. ദേവരാജന്‍, മാണി സി. കാപ്പന്, ജി. ദേവരാജന്‍, അഡ്വ. രാജന് ബാബു, രാജേന്ദ്രന് വെള്ളപ്പാലത്ത് തുടങ്ങിയവര്‍ യാത്രയില്‍ പങ്കെടുക്കും.
മലയോര സമരയാത്ര ഇരിക്കൂരിലെ കരുവഞ്ചാലിൽ നിന്നും ആരംഭിച്ച് ഫെബ്രുവരി 5ന് അമ്പൂരിയില്‍ (തിരുവനന്തപുരം) സമാപിക്കും.
യാത്രയുടെ വിശദാംശങ്ങള്‍:
25.1.2025 (ശനി)
സംസ്ഥാനതല ഉദ്ഘാടനം വൈകുന്നേരം 5ന് കരുവഞ്ചാല്‍(ഇരിക്കൂര്‍)
26.1.2025 (ഞായര്‍)
റിപ്പബ്ലിക് ദിനം-യാത്ര അവധി
27.01.2025 (തിങ്കള്‍)
2 PM -ആറളം, 4 PM -കൊട്ടിയൂര്‍
28.01.2025 (ചൊവ്വ)
10 AM- മാനന്തവാടി, 2 PM ബത്തേരി, 3 PM -മേപ്പാടി, 5 PM – കോടഞ്ചേരി
30.01.2025 (വ്യാഴം)
10 AM- നിലമ്പൂര്‍, 2 PM- കരുവാരക്കുണ്ട്, 5 PM- മണ്ണാര്‍ക്കാട്
31.01.2025 (വെള്ളി)
10 AM ആതിരപ്പള്ളി, 2.30 PM- മലയാറ്റൂര്‍, 4 PM -കോതമംഗലം
01.02.2025 (ശനി)
10 AM അടിമാലി, 2.30 PM-കട്ടപ്പന, 5 PM- കുമിളി
04.02.2025 (ചൊവ്വ)
10 AM മുണ്ടക്കയം, 3 PM-ചിറ്റാര്‍, 5 PM -പിറവന്തൂര്‍-അലിമുക്ക് (പത്തനാപുരം)
05.02.2025 (ബുധന്‍)
10 AM പാലോട്, 4 PM അമ്പൂരി (തിരുവനന്തപുരം)