വീടിന് മുകളിൽ നിന്നും കാൽതെന്നി വീണ് നിർമ്മാണ തൊഴിലാളിയായ മധ്യവയസ്കൻ മരിച്ചു

news image
Jun 3, 2026, 3:29 pm GMT+0000 payyolionline.in

പയ്യോളി: കോൺക്രീറ്റ് കഴിഞ്ഞ വീടിന്റെ മുകളിൽ നിന്നും കാൽതെന്നി വീണ് വയോധികൻ മരിച്ചു. ഇരിങ്ങൽ പെരിങ്ങാട് കോട്ടക്കുന്നുമ്മൽ പി.എം. അച്യുതൻ (57) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെയായിരുന്നു അപകടം സംഭവിച്ചത്.

അപകടം നടന്ന ഉടൻ തന്നെ അദ്ദേഹത്തെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) പെരിങ്ങാട്ട് യൂണിറ്റ് ഭാരവാഹിയും നിർമ്മാണ തൊഴിലാളി ക്ഷേമനിധി അംഗവുമാണ്. പരേതരായ കണ്ണന്റെയും നാരായണിയുടെയും മകനാണ്.

ഭാര്യ: ശൈലജ (സി.പി.ഐ (എം) കോട്ടക്കുന്ന് ബ്രാഞ്ചംഗം). മക്കൾ: സോനു, ദിയ. മരുമകൾ: അനഘ. സഹോദരങ്ങൾ: കൃഷ്ണൻ, ചന്ദ്രൻ, മോളി, പരേതയായ ശാന്ത.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe