വീടിന് സമീപത്ത് വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിച്ചു, വയോധികൻ അറസ്റ്റിൽ

news image
May 15, 2026, 3:33 am GMT+0000 payyolionline.in

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വെങ്ങാലി സ്വദേശിയായ മമ്മദ് കോയ(66) ആണ് പിടിയിലായത്. എലത്തൂർ പൊലീസാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ചൊവ്വാഴ്ച വൈകീട്ടോടെ ഇയാൾ വീടിന് സമീപം വച്ച് പെൺകുട്ടിയെ കടന്ന് പിടിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. എലത്തൂർ ഇൻസ്‌പെക്ടർ രഞ്ജിത്, സബ്ബ് ഇൻസ്‌പെക്ടർമാരായ ഷഹദ്, വിജയൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ രൂപേഷ്, സിവിൽ പൊലീസ് ഓഫീസർ ശ്രുതി എന്നിവർ ചേർന്ന് മമ്മദ് കോയയെ വെങ്ങാലിയിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. പിന്നീട് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe