വീട് നിർമാണത്തിൽ പ്രധാനമാണ് വീടിന്റെ ഫർണിഷിങ്. ഫർണിഷിങ് ചെയ്യുമ്പോൾ ഫ്ലോറിങ്ങിനെ കുറിച്ച് നിങ്ങൾ വ്യക്തമായി മനസിലാക്കിയിരിക്കണം. ഇതിനു വേണ്ടി ടൈലുകൾ തിരഞ്ഞെടുക്കുമ്പോഴും നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. എന്തൊക്കെയെന്ന് അറിയാം.
1. വിട്രിഫൈഡ്, സെറാമിക്, ടെറാകോട്ട തുടങ്ങിയവയിൽ ഏത് ഇനം ടൈൽ ആണ് നിങ്ങൾക്ക് ആവശ്യമെന്ന് നേരത്തെ തീരുമാനിക്കണം. ഇത് തെരഞ്ഞെടുക്കുമ്പോൾ ബജറ്റ് വളരെ പ്രധാനമാണ്. അതിന് അനുസരിച്ച് എങ്ങനെ വേണം, എത്ര വേണം എന്നൊക്കെ മനസിലാക്കിയതിന് ശേഷം ആയിരിക്കണം ടൈൽ വാങ്ങേണ്ടത്.
2. ഒരുപോലെ ഉള്ള ടൈലുകൾ ഉപയോഗിക്കുകയാണെങ്കിൽ അത് ചിലവ് കുറക്കാൻ സഹായിക്കും.
3. ടൈലുകൾ തെരഞ്ഞെടുക്കുമ്പോൾ വീടിന്റെ ഇന്റീരിയറിന് ചേരുന്നത് വാങ്ങണം. ഇത് കാണാൻ കൂടുതൽ ഭംഗി ഉണ്ടാകും.
4. നല്ല ബ്രാൻഡുകളുടെ ടൈലുകൾ വാങ്ങാൻ ശ്രദ്ധിക്കണം. ഗുണമേന്മയുള്ള ടൈലുകൾ വാങ്ങുകയാണെങ്കിൽ അത് ദീർഘകാലം ഉപയോഗിക്കാൻ സാധിക്കും.
5. ടൈലുകൾ പിടിപ്പിക്കുമ്പോൾ കേടുപാടുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വാങ്ങുമ്പോൾ അഞ്ചോ ആറോ കൂടുതൽ വാങ്ങണം.
6. വെള്ളം വീഴാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ മാറ്റ് ഫിനിഷ്ഡ് ആയ വിട്രിഫൈഡ് ടൈലുകൾ ഉപയോഗിക്കണം.
7. ചെറിയ മുറികളാണെങ്കിൽ ഇളം നിറത്തിലുള്ള ടൈലുകളാണ് നല്ലത്. ഇവ മുറിക്ക് വലിപ്പമുള്ളതായി കാണിക്കും.
8. തെന്നി വീഴാൻ സാധ്യതയുള്ളതിനാൽ ഗ്രിപ് ഉള്ള ടൈലുകൾ ആയിരിക്കണം ബാത്റൂമുകളിൽ ഉപയോഗിക്കേണ്ടത്