വിദേശ രാജ്യങ്ങളില്‍ നിന്നും വയോധികന്റെ മൊബൈല്‍ നമ്പറിലേക്ക് അശ്ലീല സന്ദേശങ്ങള്‍ എത്തിയത് കണ്ടെത്തി എന്ന് ആരോപിച്ചാണ് തട്ടിപ്പ് സംഘം ഡിജിറ്റല്‍ അറസ്റ്റ് നടത്തിയത്. തുടർന്ന് അക്കൗണ്ടിലുള്ള മുഴുവൻ തുകയും വെരിഫൈ ചെയ്യണമെന്നും ആർ ബി ഐ യുടെ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യണമെന്നുമായിരുന്നു തട്ടിപ്പുകാരുടെ നിർദേശം. പിന്നാലെ വയോധികൻ 20,000 രൂപ തട്ടിപ്പുകാർക്ക് അയച്ചു നല്‍ക്കുകയായിരുന്നു.
പിറ്റേ ദിവസ്സം വീണ്ടും തട്ടിപ്പുകാർ ബന്ധപ്പെട്ടതോടെ വയോധികൻ സൈബർ പോലീസിനെ വിവരം അറിയിച്ചു. സംഭവത്തില്‍ കോഴിക്കോട് റൂറല്‍ ജില്ലാ സൈബർ ക്രൈം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
