വീരവഞ്ചേരി എൽ.പി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു

news image
Mar 30, 2026, 11:05 am GMT+0000 payyolionline.in

മൂടാടി: വീരവഞ്ചേരി എൽ.പി സ്കൂളിന്റെ 104-ാം വാർഷികവും ഹാപ്പി കിഡ്‌സ് നഴ്സറി സ്കൂളിന്റെ 22-ാം വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും നടന്നു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അഖില എം.പി പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് നിഷാന്ത് പി.കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജ് അധ്യാപകൻ പ്രൊഫസർ എൻ.കെ സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി.

ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന ഹെഡ്മിസ്ട്രസ് ഗീത കെ. കുതിരോടി, അധ്യാപിക നിഷ പി. എന്നിവർക്ക് സ്കൂൾ മാനേജ്‌മെന്റിന്റെ സ്നേഹോപഹാരം മനപ്പുറത്ത് ചന്ദ്രൻ നായർ കൈമാറി. തുടർന്ന് പി.ടി.എ, എം.പി.ടി.എ എന്നിവരുടെ ഉപഹാരങ്ങളും അധ്യാപികമാർ ഏറ്റുവാങ്ങി. സർവീസിൽ നിന്നും വിരമിക്കുന്ന എ.ഇ.ഒ ശ്രീ ഹസീസ് പി-ക്ക് ഹെഡ്മിസ്ട്രസ് ഗീത കെ. കുതിരോടി ചടങ്ങിൽ വെച്ച് ഉപഹാരം സമർപ്പിച്ചു. വിവിധ വിഭാഗങ്ങളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും പഞ്ചായത്ത്-സബ്ജില്ലാ തലങ്ങളിൽ വിജയികളായവർക്കുള്ള എൻഡോവ്മെന്റ് വിതരണവും മൂടാടി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കൗൺസിൽ ചെയർപേഴ്സൺ സജിന പിരിശത്തിൽ നിർവ്വഹിച്ചു.

വാർഡ് മെമ്പർമാരായ ഭവാനി എ.വി, മിനി തെക്കേവീട്ടിൽ, എസ്.എസ്.ജി അംഗങ്ങളായ ഒ. രാഘവൻ, കെ.പി പ്രഭാകരൻ, ഡോക്ടർ യു. ശ്രീധരൻ എന്നിവരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി.കെ രവീന്ദ്രൻ, രാമകൃഷ്ണൻ കിഴക്കയിൽ, വി. ഗോപാലൻ, ശിഫാദ് ഇല്ലത്ത്, അനിൽകുമാർ, ഷീജ പനംകുറ്റിയിൽ, സിനി സജി തുടങ്ങിയവരും ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ശ്രീമതി ടി.കെ സുജാത സ്വാഗതം പറഞ്ഞ ചടങ്ങിൽ ദിലീജ ജി നന്ദി രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe