വീര ജവാന് രാജ്യത്തിന്റെ ആദരാഞ്ജലി; പാകിസ്ഥാൻ ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ ജവാന് വീരമൃത്യു

news image
May 11, 2025, 5:53 am GMT+0000 payyolionline.in

ദില്ലി: ഉധംപൂരിൽ പാക് ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ ജവാൻ വീരമൃത്യു വരിച്ചു. രാജസ്ഥാനിലെ ജുൻജുനു സ്വദേശി സുരേന്ദ്ര കുമാറാണ് കൊല്ലപ്പെട്ടത്. ഇന്ത്യൻ വ്യോമസേനയുടെ മെഡിക്കൽ വിഭാ​ഗത്തിൽ സേവനമനുഷ്ഠിച്ച് വരികയായിരുന്നു.ഇതുവരെ മൂന്ന് സൈനികരും ഒരു ബിഎസ്എഫ് ജവാനുമാണ് വീര മൃത്യു വരിച്ചത്. ജമ്മുവിലെ ആർഎസ് പുരയിൽ അന്താരാഷ്ട്ര അതിർത്തിക്കടുത്ത് പാകിസ്ഥാനുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ബിഎസ്എഫ് ജവാൻ വീരമൃത്യു വരിച്ചിരുന്നു.

ബിഎസ്എഫ് സബ് ഇൻസ്പെക്ടർ മുഹമ്മദ് ഇംതിയാസാണ് രാജ്യത്തിന് വേണ്ടി സ്വജീവൻ ബലിയർപ്പിച്ചത്. ഇന്ന് നടന്ന ഏറ്റുമുട്ടലിലാണ് ഇദ്ദേഹത്തിന് വെടിയേറ്റതെന്നാണ് ബിഎസ്എഫ് വ്യക്തമാക്കുന്നത്. അതിർത്തി മേഖലയിലെ ഇന്ത്യൻ പോസ്റ്റിൻ്റെ നേതൃത്വത്തിലായിരുന്നു ഇദ്ദേഹം. ബിഎസ്എഫ് സംഘത്തെ നയിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന് വെടിയേറ്റത്.ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം വഷളായതിന് ശേഷം അന്താരാഷ്ട്ര അതിർത്തിയിൽ സൈനിക പോസ്റ്റുകൾക്ക് നേരെയും ഗ്രാമങ്ങളിലേക്കും പാകിസ്ഥാൻ വലിയ തോതിൽ ആക്രമണം അഴിച്ചുവിട്ടിരുന്നു. ഇത് പ്രതിരോധിക്കാൻ ശക്തമായി ബിഎസ്എഫ് ശ്രമിക്കുന്നതിനിടെയാണ് ഒടുവിൽ മുഹമ്മദ് ഇംതിയാസും ജീവൻ വെടിഞ്ഞത്. ഇദ്ദേഹത്തിൻ്റെ വിയോഗത്തിൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥർ അഗാധമായ ദുഃഖം രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe