വെങ്ങാനൂർ ഭാസ്‌കരന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

news image
Oct 6, 2022, 5:36 am GMT+0000 payyolionline.in

തിരുവനന്തപുരം:  സിപിഐ എം നേതാവും മുൻ എംഎൽഎയുമായ വെങ്ങാനൂർ ഭാസ്‌ക‌രന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. തിരുവനന്തപുരം ജില്ലയിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ സജീവമായ പങ്കാളിത്തമാണ് അദ്ദേഹം വഹിച്ചത്. കർഷകസംഘം ജില്ലാ പ്രസിഡന്റ് എന്ന നിലയിൽ കർഷകരുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടു.  മികച്ച നിയമസഭാ സാമാജികനുമായിരുന്നു വെങ്ങാനൂർ എന്നും  മുഖ്യമന്ത്രി അനുസ്‌മ‌‌‌‌രിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe