വെടിനിർത്തലിന് അമേരിക്കയുടെ ശ്രമം, പശ്ചിമേഷ്യൻ രാജ്യങ്ങളിലെ ബിങ്കന്‍റെ സന്ദർശനം തുടരുന്നു; സൗദിയിലെത്തി

news image
Oct 23, 2024, 2:57 pm GMT+0000 payyolionline.in

റിയാദ്​: ഗാസയിലെ വെടിനിർത്തലിനായി അമേരിക്കയുടെ ശ്രമം തുടരുന്നു. വെടിന‍ിർത്തൽ ചർച്ചകൾക്കായി പശ്ചിമേഷ്യൻ രാജ്യങ്ങളിൽ യു എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ പര്യടനം നടത്തുകയാണ്. പര്യടനത്തിന്‍റെ ഭാഗമായി ബ്ലിങ്കൻ സൗദി അറേബ്യയിലെത്തി. ബുധനാഴ്​ച രാവിലെ റിയാദിലെത്തിയ അദ്ദേഹത്തെ സൗദി വിദേശകാര്യ ഉപമന്ത്രി എൻജി വലീദ്​ ബിൻ അബ്​ദുൽ കരീം അൽ ഖുറൈജി റിയാദ്​ കിങ്​ ഖാലിദ്​ ഇൻറർനാഷനൽ എയർപ്പോർട്ടിലെത്തി സ്വീകരിച്ചു.

ശേഷം ബ്ലിങ്കൻ വിദേശകാര്യ മന്ത്രാലയത്തിലെത്തി​ വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ അൽ സഊദുമായടക്കം കൂടിക്കാഴ്​ച നടത്തി. മേഖലയിലെ തന്‍റെ പര്യടനത്തിനായി റിയാദിലേക്ക് പുറപ്പെടും മുമ്പ് ബ്ലിങ്കൻ വാർത്ത ഏജൻസികളോട്​ പറഞ്ഞത്​ സൗദി അറേബ്യ ഈ മേഖലയിലെ ,സുപ്രധാന രാജ്യമാണ്​ എന്നാണ്​. വെടിനിർത്തലിനായി സൗദിയടക്കം എല്ലാ രാജ്യങ്ങളുടെയും സ്വാധീനം ഉപയോഗിക്കാനാണ് തന്‍റെ ശ്രമമെന്നും ബ്ലിങ്കൻ വിവരിച്ചിരുന്നു. 2023 ഒക്ടോബർ ഏഴിന് ഗാസ യുദ്ധം ആരംഭിച്ചശേഷം 11 -ാം തവണയാണ് ബ്ലിങ്കന്റെ പശ്ചിമേഷ്യൻ സന്ദർശനം.

വെടിനിർത്തൽ കരാർ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി ആന്റണി ബ്ലിങ്കൻ നേരത്തെ ഇസ്രയേൽ സന്ദർശിച്ചിരുന്നു. ഹിസ്ബുല്ലയുടെ റോക്കറ്റാക്രമണം അവസാനിച്ച് മണിക്കൂറുകൾക്കകമായിരുന്നു ബ്ലിങ്കൻ ടെൽ അവീവിലെത്തിയത്. ഹമാസ് ഉന്നത നേതാവ് യഹിയ സിൻവാറിന്‍റെ കൊലപാതകത്തിന് ശേഷം വെടിനിർത്തലിനുള്ള സാധ്യതകൾ തേടുകയാണ് ബ്ലിങ്കനും അമേരിക്കയും.

അതേസമയം കഴിഞ്ഞ ദിവസം ഗാസയിൽ നിന്ന് പുറത്തുവന്ന വാർത്ത മുതിർന്ന ഇസ്രയേലി സൈനിക ഉദ്യോഗസ്ഥൻ വടക്കൻ ഗാസയിൽ കൊല്ലപ്പെട്ടിരുന്നു. ഇക്കാര്യം ഇസ്രയേൽ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇസ്രയേൽ സൈന്യത്തിലെ ബ്രിഗേഡ് കമാൻഡറാണ് സ്‍ഫോടനത്തിൽ മരിച്ചത്. ഗാസയിൽ ഹമാസിനെതിരെ ഇസ്രയേൽ നടത്തിക്കൊണ്ടിരിക്കുന്ന സൈനിക നടപടികൾക്കിടയിലാണ് സൈന്യത്തെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിൽ മുതിർന്ന ഉദ്യോഗസ്ഥൻ കൊല്ലപ്പെടുന്നത്. 401 ബ്രിഗേഡ് കമാൻഡറായ കേണൽ അഹ്‍സൻ ദക്സയാണ് വടക്കൻ ഗാസയിലെ ജബലിയയിലുണ്ടായ സ്‍ഫോടനത്തിൽ മരിച്ചതെന്ന് സൈനിക വക്താവ് റിയൽ അഡ്‍മിറൽ ഡാനിയൽ ഹഗാരി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe