വെടിവെച്ച ശേഷം ബാബ സിദ്ധിഖിയുടെ മരണമുറപ്പാക്കാൻ കൊലയാളി ആശുപത്രിക്കരികിൽ കാത്തുനിന്നത് 30 മിനിറ്റ്

news image
Nov 14, 2024, 10:16 am GMT+0000 payyolionline.in

മുംബൈ: എൻ.സി.പി നേതാവും മുൻ മന്ത്രിയുമായിരുന്ന ബാബ സിദ്ധിഖിയെ വെടിവെച്ച ശേഷം മരണമുറപ്പാക്കാൻ ആശുപത്രിയിൽ അരമണിക്കൂർ നേരം കാത്തുനിന്നതായി കൊലയാളിയുടെ മൊഴി. മുംബൈയിലെ ലീലാവതി ആശുപത്രിയിലായിരുന്നു സിദ്ധിഖിയെ പ്രവേശിപ്പിച്ചത്. വെടിവെപ്പിനു ശേഷം വസ്ത്രം മാറ്റി ശിവകുമാർ ഗൗതം ആശുത്രിയിലെത്തി 30 മിനിറ്റ് ആൾക്കൂട്ടത്തിനൊപ്പം നിന്നു. സിദ്ധിഖിയുടെ നില ഗുരുതരമാണെന്നും രക്ഷപ്പെടാൻ സാധ്യതയില്ലെന്നുമുള്ള വിവരമറിഞ്ഞതിനു ശേഷമാണ് ഗൗതം ആശുപത്രിയിൽ നിന്ന് പുറത്തുവന്നത്.

കൂട്ടുപ്രതികളായ ധര്‍മരാജ് കശ്യപിനും ഗുര്‍മൈല്‍ സിങ്ങിനുമൊപ്പം ഉജ്ജെയ്ന്‍ റെയില്‍വേ സ്റ്റേഷനിലെത്താനും അവിടെ നിന്ന് ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘാംഗത്തിനൊപ്പം വൈഷ്‌ണോ ദേവിയിലേക്ക് കടന്നുകളയാനുമായിരുന്നു ഗൗതമി​ന്റെ പദ്ധതിയെന്നും പൊലീസ് പറഞ്ഞു. എന്നാൽ ധര്‍മരാജും ഗുര്‍മൈലും പൊലീസിന്റെ പിടിയിലായതോടെ ആ പദ്ധതി പൊളിഞ്ഞു.

ഒക്ടോബർ 12ന് രാത്രി 9.11നാണ് മുംബൈയിലെ ബാന്ദ്രയിൽ വെച്ച് 66കാരനായ ബാബ സിദ്ധിഖിക്ക് വെടിയേറ്റത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe