വൈത്തിരി: തളിമല വെങ്ങാക്കോട്ടു വെള്ളിയാഴ്ച രാത്രി വീട്ടുമുറ്റത്തു കടുവയിറങ്ങി. വേങ്ങക്കോട് സ്വദേശി സുനിൽകുമാറിന്റെ വീട്ടിലെ സി.സി.ടി.വിയിലാണ് കടുവയുടെ ദൃശ്യം പതിഞ്ഞത്. ഒരാഴ്ച മുമ്പ് വയനാട് ചുരത്തിൽ ബൈക്ക് യാത്രക്കാരന്റെ മുന്നിലൂടെ കടുവ ചാടിയത് വനം വകുപ്പ് സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞ വർഷം ഡിസംബറിൽ തളിമലക്കടുത്ത വേട്ടിക്കുന്നു ഭാഗത്തു കടുവയിറങ്ങിയിരുന്നു. കടുവയെ കണ്ടെന്ന വാർത്ത പരന്നതോടെ ജനങ്ങൾ ഭീതിയിലാണ്.